എഡിറ്റര്‍
എഡിറ്റര്‍
പ്രതിഫലം ഇരട്ടിയാക്കി മമ്മൂട്ടി; മോഹന്‍ലാലിനേയും കടത്തി വെട്ടി
എഡിറ്റര്‍
Wednesday 19th April 2017 1:08pm

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന താരം മോഹന്‍ലാലായിരുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ കടത്തിവെട്ടിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

വര്‍ഷങ്ങളായി മമ്മൂട്ടിയുടെ പ്രതിഫലം രണ്ടരക്കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി തന്റെ പ്രതിഫലം ഒറ്റയടിയ്ക്ക് ഉയര്‍ത്തി എന്നാണ് വാര്‍ത്തകള്‍.

മലയാളത്തില്‍ ഒരു സിനിമ അഭിനയിക്കാന്‍ മമ്മൂട്ടി ആവശ്യപ്പെടുന്ന പ്രതിഫലം അഞ്ച് കോടി രൂപയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെയാണ് താരം പ്രതിഫലം ഉയര്‍ത്തിയത്.

ഓരോ വര്‍ഷവും മോഹന്‍ലാല്‍ തന്റെ പ്രതിഫല തുകയില്‍ മാറ്റം വരുത്തിയിരുന്നു. സിനിമ ജയമായാലും പരാജയമായാലും പ്രതിഫലത്തില്‍ ഉയര്‍ച്ചയുണ്ടാകുമായിരുന്നു


Dont Miss മുത്തലാഖ് ഇരകളേക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ മറ്റു സമുദായത്തിലുണ്ട്; മോദി അവരെ കുറിച്ച് കൂടി പറയണം; കണക്കുകള്‍ ഇങ്ങനെ 


മലയാളത്തില്‍ മൂന്ന് മുതല്‍ നാലരക്കോടി വരെയാണ് ലാല്‍ പ്രതിഫലം വാങ്ങിയിരുന്നത്. തമിഴില്‍ അഞ്ച് കോടി രൂപ വരെ ലാല്‍ പ്രതിഫലം വാങ്ങിയതും വാര്‍ത്തയായിയിരുന്നു.

എന്നാല്‍ വര്‍ഷങ്ങളായി പ്രതിഫലക്കാര്യത്തില്‍ വര്‍ധനവ് വരുത്താതിരുന്ന മമ്മൂട്ടി ഇപ്പോള്‍ ഇരട്ടിയോളം തുകയാണ് പ്രതിഫലത്തില്‍ വര്‍ധനവ് വരുത്തിയത്.

Advertisement