എഡിറ്റര്‍
എഡിറ്റര്‍
‘മമ്മൂട്ടിയുണ്ടോ ഞാന്‍ മൂപ്പരിന്റെ ആളാ’; വണ്ടി തടഞ്ഞുനിര്‍ത്തിയ ആരാധകനെ ഞെട്ടിച്ച് മമ്മൂട്ടിയുടെ മറുപടി
എഡിറ്റര്‍
Wednesday 11th October 2017 3:09pm

വയനാട്ടിലെ പുല്‍പ്പള്ളിലിലൂടെയുള്ള യാത്രാ മധ്യേ മമ്മൂട്ടിയുടെ കാറ് തടഞ്ഞ് നിര്‍ത്തി ആരാധകന്‍. എന്നാല്‍ കാറില്‍ മമ്മൂട്ടിയുണ്ടെന്ന് അറിയാതെയായിരുന്നു ആരാധകന്റെ ഈ ‘കടുംകൈ’. വയനാട് പുല്‍പ്പള്ളി കാടിനിടയിലെയുള്ള റോഡിലൂടെ വന്നുകൊണ്ടിരുന്ന വെളുത്ത ബെന്‍സ് കാര്‍ കൈകാട്ടി നിര്‍ത്തുകയായിരുന്നു ആരാധകന്‍.

വാഹനം നിര്‍ത്തിയപ്പോള്‍ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് ആ റോഡില്‍ എവിടെയെങ്കിലും മമ്മൂട്ടിയുണ്ടോയെന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.


Dont Miss ഈ നരകത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം; ഇവര്‍ മനുഷ്യരല്ല; സൗദിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ച് പഞ്ചാബി യുവതിയുടെ വീഡിയോ


ആ ഉണ്ട് എന്തിനാ എന്ന പെണ്‍കുട്ടിയുടെ മറുചോദ്യത്തിന് ഞാന്‍ മൂപ്പരിന്റെ ആളാ എന്ന് ചിരിയോടെ മറുപടി പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത് ഇരിക്കുന്ന ആളെ പാവം ശ്രദ്ധിച്ചില്ല. നിങ്ങളൊന്ന് ഇപ്പുറത്തേക്ക് വന്നേ എന്ന ചോദ്യം കേട്ടാണ് ഡ്രൈവിങ് സീറ്റിലുള്ള ആളെ നോക്കുന്നത്?

സാക്ഷാല്‍ മമ്മൂട്ടി തന്നെ. പിന്നെ ഒന്നും നോക്കിയില്ല നേരെ ചെന്നു. എന്താ പേരെന്ന ചോദ്യത്തിന് ബാലന്‍ എന്ന് മറുപടി. പിന്നെ സ്വന്തം ഫോണ്‍ മമ്മൂട്ടിയുടെ കയ്യില്‍ കൊടുത്ത് സെല്‍ഫിക്ക് പോസ് ചെയ്തു. ഒരു ഫോട്ടോ എടുത്തപ്പോള്‍ ഒന്നും കൂടി എടുക്കുമോ എന്നായി ചോദ്യം. വീണ്ടും മമ്മൂക്ക പോസ് ചെയ്തു ബാലന്റ കൈപിടിച്ച്…

 

Advertisement