മമ്മൂക്കക്ക് അറിയാമായിരുന്നു അമലിന് കഴിയുമെന്ന്: ബിഗ് ബിയും ഭീഷ്മയും താരതമ്യം ചെയ്ത് ലെന
Film News
മമ്മൂക്കക്ക് അറിയാമായിരുന്നു അമലിന് കഴിയുമെന്ന്: ബിഗ് ബിയും ഭീഷ്മയും താരതമ്യം ചെയ്ത് ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th March 2022, 4:01 pm

അമല്‍ നീരദിന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ച താരങ്ങളിലൊരാളാണ് ലെന. ആദ്യ ചിത്രമായ ബിഗ് ബിയില്‍ തുടങ്ങി ഇപ്പോഴിതാ ഭീഷ്മ പര്‍വ്വത്തിലും ലെന പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. ബിഗ് ബിയില്‍ നിന്നും ഭീഷ്മ പര്‍വ്വത്തിലേക്ക് എത്തിയപ്പോള്‍ അമല്‍ നീരദിനും മമ്മൂക്കയ്ക്കും സംഭവിച്ച മാറ്റത്തെ കുറിച്ച് പറയുകയാണ് ലെന.

ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി ഓപ്പണായിട്ടാണ് അഭിനയിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഇളകിയുള്ള അഭിനയമായിരിക്കും ഏറ്റവും വലിയ ട്രീറ്റെന്നും ലെന പറഞ്ഞു. കൗമുദി മൂവീസ് നടത്തിയ ചാറ്റ് ഷോയിലായിരുന്നു ലെന ഇക്കാര്യം പറഞ്ഞത്. ലെനക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളായ ഫര്‍ഹാന്‍ ഫാസില്‍, ശ്രിന്ദ, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം എന്നിവരുമുണ്ടായിരുന്നു.

May be an image of 1 person, glasses and text

‘ബിഗ് ബിയില്‍ നിന്നും നിന്നും ഭീഷ്മ പര്‍വ്വത്തിലേക്ക് എത്തുമ്പോള്‍ മമ്മൂക്കയും അമലേട്ടനും ഒരുപാട് മാറിയിട്ടുണ്ട്. ഭീഷ്മ പര്‍വ്വത്തിലെ മമ്മൂക്കയുടെ അഭിനയം ഭയങ്കര ഓപ്പണായിരുന്നു. മമ്മൂക്കയുടെ അടുത്ത് ഫ്രീയായി എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഫ്രീ ഒന്നുമല്ല, എനിക്ക് കാശ് തന്നിട്ടാണ് അഭിനയിക്കാന്‍ വന്നത്‌ എന്നാണ് എന്നോട് പറഞ്ഞത്.

ഭീഷ്മ പര്‍വ്വത്തിലെ ഏറ്റവും വലിയ ട്രീറ്റ് മമ്മൂക്കയുടെ ഇളകിയുള്ള അഭിനയമായിരിക്കും. അത് മമ്മൂക്കയ്ക്ക് അമല്‍ നീരദിനോടുള്ള ട്രസ്റ്റാണ്. അമല്‍ നീരദിന് കഴിയുമെന്ന് മമ്മൂക്കയ്ക്കറിയാമായിരുന്നു. പിന്നെ ഈ സിനിമയില്‍ വലിയ കൂട്ടായ്മ ഉണ്ട്. സൂസന്‍ എന്ന കഥാപാത്രത്തെയാണ് ലെന ചിത്രത്തില്‍ അവതരിപ്പിച്ചത്. മൈക്കിളിന്റെ പെങ്ങളാണ് സൂസന്‍.

May be an image of 2 people, people standing and indoorMay be an image of 2 people, beard, indoor, brick wall and text that says "WOUND THEPLACE LIGHT ENTERS.YOU"

കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം വന്‍ പ്രീ-റിലീസ് ഹൈപ്പിലാണ് എത്തിയത്. മികച്ച വാരാന്ത്യ ഓപ്പണിംഗ് ആണ് ചിത്രത്തിന് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരിടവേളയ്ക്കു ശേഷം ആവേശം പകരുന്ന മമ്മൂട്ടി കഥാപാത്രം എന്ന നിലയില്‍ മൈക്കിളിനെ ആരാധകരും ആഘോഷമാക്കുകയാണ്.


Content Highlight: Mammootty knew that Amal could do it, lena about bheeshma parvam