ഇടക്കിടക്ക് ശ്രിന്ദ ഇങ്ങനെ ഹാര്‍മണി അടിക്കും; ശ്രിന്ദയെ ട്രോളി മമ്മൂട്ടി
Entertainment news
ഇടക്കിടക്ക് ശ്രിന്ദ ഇങ്ങനെ ഹാര്‍മണി അടിക്കും; ശ്രിന്ദയെ ട്രോളി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd March 2022, 1:39 pm

സോഷ്യല്‍ മീഡിയയിലാകെ ഇന്ന് ചര്‍ച്ച ഭീഷ്മ പര്‍വത്തെക്കുറിച്ചാണ്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ഭീഷ്മ മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്തിരിക്കുകയാണ്.

പ്രേക്ഷക പ്രതികരണങ്ങളും പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്.

സിനിമയിലെ അഭിനേതാക്കള്‍ ഫില്‍മിബീറ്റ്‌സിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.

മമ്മൂട്ടി, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, അനഘ, വീണ നന്ദകുമാര്‍, ശ്രിന്ദ, ജിനു ജോസഫ്, ലെന, റംസാന്‍, ഫര്‍ഹാന്‍ ഫാസില്‍, സുദേവ് നായര്‍ എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും പങ്കെടുത്ത ചാറ്റ് ഷോയിലെ ഇവര്‍ക്കിടയിലെ രസകരമായ ചില സംഭാഷണങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഭീഷ്മയില്‍ അഭിനയിക്കുന്ന സമയത്ത് അഭിനേതാക്കള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നോ എന്നായിരുന്നു അവതാകരന്റെ ഒരു ചോദ്യം. ഇതിന് നടി ശ്രിന്ദ നല്‍കുന്ന മറുപടിയും അതിനെ ട്രോളിക്കൊണ്ടുള്ള മമ്മൂട്ടിയുടെ കമന്റുമാണ് ചിരിയുണര്‍ത്തുന്നത്.

മത്സരമുണ്ടോ എന്ന ചോദ്യത്തിന് ”ഞങ്ങള്‍ ആക്ച്വലി ഹാര്‍മണി ആണ് എല്ലാവരും തമ്മില്‍” എന്ന് ശ്രന്ദ മറുപടി പറഞ്ഞതോടെയായിരുന്നു മറ്റ് താരങ്ങള്‍ തമാശരൂപേണ കളിയാക്കിയത്.

”ഇടക്കിടക്ക് ശ്രിന്ദ ഹാര്‍മണി അടിക്കും ഇങ്ങനെ” എന്നായിരുന്ന മമ്മൂട്ടി ഇതിന് നല്‍കിയ രസകരമായ മറുപടി.

മത്സരിക്കുക എന്ന് പറഞ്ഞാല്‍ മത്സരിച്ചഭിനയിച്ച് ആരെയെങ്കിലും തോല്‍പ്പിക്കുക എന്നല്ല. നമ്മളെക്കൊണ്ട് ആവുന്ന തരത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിക്കുക എന്നതാണ്.

സിനിമയിലഭിനയിക്കുന്നത് മത്സരയോട്ടമല്ലല്ലോ. സിനിമ ഒരു സ്‌പോര്‍ട്‌സല്ല. ഇപ്പോഴത്തെ കാലത്തെ പിളേളരോട് അതൊന്നും ചോദിക്കരുത് കേട്ടോ,” എന്നും മമ്മൂട്ടി ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു.


Content Highlight: Mammootty funny reply to Srinda about actors competition in Bheeshma Parvam