എഡിറ്റര്‍
എഡിറ്റര്‍
‘മമ്മൂക്ക വിളിച്ചു..ആ വലിയ മനസിന് നന്ദി’; ആരാധകരുടെ പൊങ്കാലയ്ക്ക് പിന്നാലെ ലിച്ചിയ്ക്ക് മമ്മൂട്ടിയുടെ വിളി
എഡിറ്റര്‍
Tuesday 26th September 2017 9:59pm

കോഴിക്കോട്: മമ്മൂട്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് ആരാധകര്‍ കഴിഞ്ഞ ദിവസം അങ്കമാലി ഡയറീസ് ഫെയിം അന്ന രാജനെതിരെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയാണ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്. പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ലിച്ചിയും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ ആരാധകരുടെ മോശം പെരുമാറ്റത്തിന് പിന്നാലെ ലിച്ചിയെ മമ്മൂട്ടി നേരിട്ട് വിളിച്ചിരിക്കുകയാണ്. ‘മമ്മുക്ക വിളിച്ചു സംസാരിച്ചു… ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍.’ ലിച്ചി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാന്‍ ലൈവ് വന്നത്… ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍. ലിച്ചി പറയുന്നു.


Also Read:  സെറീനയും ശരീരവും : വംശീയതയും വെറുപ്പും


എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോള്‍ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തില്‍ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നുവെന്നും താരം പറയുന്നു.

ഉടന്‍ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളില്‍ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി. എന്നു പറഞ്ഞാണ് അന്ന തന്റെ പോസ്റ്റ് അവസനാപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മമ്മുക്ക വിളിച്ചു സംസാരിച്ചു… ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍.
മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാന്‍ ലൈവ് വന്നത്… ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍.
എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോള്‍ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തില്‍ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തില്‍ എത്തിയതും… ഉടന്‍ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളില്‍ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി…
നിങ്ങളുടെ സ്വന്തം,
ലിച്ചി

Advertisement