ദീപികയും പ്രിയങ്കയും എന്നെ ഇൻസ്പെയർ ചെയ്യാൻ കാരണം അതാണ്: മമിത ബൈജു
Film News
ദീപികയും പ്രിയങ്കയും എന്നെ ഇൻസ്പെയർ ചെയ്യാൻ കാരണം അതാണ്: മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 10:43 pm

ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ള ആളുകളെക്കുറിച്ച് സംസാരിക്കുകയാണ് നടി മമിത ബൈജു. പേഴ്സണൽ ലൈഫിൽ ആണെങ്കിലും സിനിമയുടെ കാര്യത്തിൽ ആണെങ്കിലും തന്നെ ഒരുപാടുപേർ ഇൻസ്പെയർ ചെയ്തിട്ടുണ്ടെന്ന് മമിത പറഞ്ഞു. സിനിമയിൽ നിന്നാണെങ്കിൽ ദീപിക, പ്രിയങ്ക ചോപ്ര, മമ്മൂട്ടി, മോഹൻലാലൊക്കെയാണെന്ന് മമിത പറഞ്ഞു.

ദീപികയാണെങ്കിൽ സിനിമയിൽ ബാക്ക് ഗ്രൗണ്ട് ഇല്ലാത്ത ഒരാളാണെന്നും ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്നും മമിത പറയുന്നുണ്ട് . പിന്നെ ഒരാൾ മറ്റൊരാൾക്ക് ഹെൽപ്പ് ചെയ്യുന്നത് കണ്ടാൽ തനിക്ക് അവിടുന്ന് ഇൻസ്പിറേഷൻ ആവുമെന്നും മമിത കൂട്ടിച്ചേർത്തു.

‘എന്നെ ഇൻസ്പെയർ ചെയ്ത ഒരുപാട് പേരുണ്ട്. പേഴ്സണൽ ലൈഫിൽ ആണെങ്കിലും സിനിമയുടെ കാര്യത്തിൽ ആണെങ്കിലും ഒരുപാട് പേരുണ്ട്. എനിക്ക് ഒരാളെ മാത്രം പറയാൻ പറ്റില്ല. എനിക്ക് ഇൻസ്പെയർ ആവാനും കാര്യങ്ങൾ കണ്ടു പഠിക്കാനും ചെറിയ കാര്യങ്ങൾ മതി. സിനിമ ആർട്ടിസ്റ്റുകൾ ആണെങ്കിൽ മമ്മൂക്ക, ലാലേട്ടൻ, ദീപിക, പ്രിയങ്ക ചോപ്ര. ഇവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

ഇവരെല്ലാവരെയും വേറെ ഫാക്ടർസ് കൊണ്ടാണ് എനിക്കിഷ്ടം. ദീപികയാണെങ്കിൽ സിനിമാ ബാക്ക് ഗ്രൗണ്ടിൽ നിന്നുള്ള ഒരാളല്ല. ആൾ ഇപ്പം റെപ്രസെന്റ്‌ ചെയ്യുന്നത് എങ്ങനെയാണെന്ന് നമുക്കറിയാം. ദീപിക മുംബൈയിലെത്തി മോഡൽ ആയി വർക്ക് ചെയ്യുമ്പോൾ പതിനേഴോ പതിനെട്ടോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതിൽനിന്നുള്ള വളർച്ച എന്ന് പറയുന്നത് വലുതാണ്.

ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളെ റെപ്രെസന്റ് ചെയ്യുന്നവരാണ് പ്രിയങ്ക ചോപ്ര ആണെങ്കിലും ദീപികയാണെങ്കിലും. ഇവരൊക്കെയാണ് നമുക്ക് ഇൻസ്പിരേഷൻ. നമുക്ക് അത്രയും പറ്റിയില്ലെങ്കിലും എവിടെയെങ്കിലും നമുക്ക് എത്താൻ പറ്റും. നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും എന്നൊക്കെ തോന്നാറുണ്ട്.

അത്രയൊന്നും എത്തിയില്ലെങ്കിലും എന്തെങ്കിലും നല്ല ക്യാരക്ടർ ചെയ്ത് നല്ല കാസ്റ്റിന്റെയും ക്രൂവിന്റെയും കൂടെ വർക്ക് ചെയ്യാൻ പറ്റും, അങ്ങനെയുള്ള വിശ്വാസം ഒക്കെ ഉണ്ടാകും. പിന്നെ പേഴ്സണലി ഒരുപാട് പേര് എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതിപ്പോൾ ഒരാൾ മറ്റൊരാൾക്ക് ഹെൽപ്പ് ചെയ്യുന്നത് കണ്ടാൽ എനിക്ക് അവിടുന്ന് ഇൻസ്പിരേഷൻ ആവും,’ മമിത ബൈജു പറഞ്ഞു.

Content Highlight: Mamitha baiju about her inspired actors