എഡിറ്റര്‍
എഡിറ്റര്‍
ആധാറിനോട് ‘മമത’യില്ല; ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ മമതാ ബാനര്‍ജി സുപ്രീം കോടതിയില്‍
എഡിറ്റര്‍
Friday 27th October 2017 7:50pm

 

കൊല്‍ക്കത്ത: ക്ഷേമപദ്ധതികളെല്ലാം ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

നേരത്തെ തന്റെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ കണക്ഷന്‍ റദ്ദാക്കിയാലും ഒന്നുമില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.


Also Read: ‘അബ് കീ ബാര്‍ സെന്‍സര്‍ഷിപ്പ് സര്‍ക്കാര്‍’; മോദിയെ അനുകരിച്ച മിമിക്രി കലാകാരനെ വിലക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്


പൗരാവകാശങ്ങളിലും സ്വകാര്യതയിലും കൈ കടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത അഭിപ്രായപ്പെട്ടിരുന്നു. ഏകാധിപത്യമായ ഭരണമാണ് ബി.ജെ.പി കാഴ്ചവെക്കുന്നതെന്നും മമതാ വ്യക്തമാക്കി.

സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരെ എന്‍ഫോഴ്‌സ്‌മെന്റ്, സി.ബി.ഐ റെയ്ഡുകള്‍ കൊണ്ട് നേരിടുകയാണ് അവരുടെ രീതിയെന്നും മമതാ വിമര്‍ശിച്ചു. ജനവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിനെ പുറത്താക്കാനാവശ്യമായ നടപടികളുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും മമതാ പറഞ്ഞു.

Advertisement