എഡിറ്റര്‍
എഡിറ്റര്‍
‘ബി.ജെ.പി ക്വിറ്റ് ഇന്ത്യാ’ ; ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് മമതാ ബാനര്‍ജി
എഡിറ്റര്‍
Wednesday 9th August 2017 10:33pm

കൊല്‍ക്കത്ത: ബി.ജെ.പി രാജ്യം വിടുക ക്യാപയിനുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം ക്വിറ്റിന്ത്യാസമരത്തിന്റെ സ്മരണ പുതുക്കുമ്പോഴാണ് ബി.ജെ.പിയോട് ഇന്ത്യ വിടാന്‍ മമതാ ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ഓടെ ഇന്ത്യയില്‍ നിന്ന് ബി.ജെ.പിയെ തൂത്തെറിയുക എന്ന ലക്ഷ്യത്തിലേയ്ക്ക് പ്രതിപക്ഷ ഐക്യം വളര്‍ത്താനൊരുങ്ങുകയാണ് മമതാ. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും മമതാ കൂട്ടിച്ചേര്‍ത്തു.


Also Read:‘ചരിത്രമറിയാത്ത വിവരദോഷികളെ…കടക്ക് പുറത്ത്’; കേരളത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ സ്വാമി സന്ദീപാനന്ദഗിരി


‘വിഭജനരാഷ്ട്രീയം പ്രയോഗിച്ച് രാജ്യത്തിന്റെ മതേതര മുഖം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമം’

രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ദളിതര്‍ക്ക് വേണ്ടി ബി.ജെ.പി മുതലക്കണ്ണീരൊഴുക്കുകയാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

Advertisement