എഡിറ്റര്‍
എഡിറ്റര്‍
എന്റെ കഴുത്തറുക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും എന്നാല്‍ ഞാന്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല: മമത ബാനര്‍ജി
എഡിറ്റര്‍
Thursday 21st September 2017 7:21pm

 

കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്താന്‍ അനുമതി നല്‍കിയ ബംഗാള്‍ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മമതാ ബാനര്‍ജി.

എന്റെ കഴുത്തറുക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ ഞാന്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല. ബംഗാളില്‍ സമാധാനം നിലനിര്‍ത്താനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും മമതാബാനര്‍ജി പറഞ്ഞു. ബംഗാളില്‍ മുഹറം ദിനത്തില്‍ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു.

സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടി മുഹറം ദിനത്തില്‍ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നിര്‍ത്തിവെക്കണമെന്നും മുഹറം കഴിഞ്ഞാല്‍ പുനരാരംഭിക്കാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ യാത്ര നടത്താമെന്നും പൊലീസ് സംരക്ഷണമൊരുക്കിയാല്‍ മതിയെന്നും കോടതി പറയുകയായിരുന്നു.

സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് മമത നേരത്തെയും രംഗത്തെത്തിയിരുന്നു.

‘ ഇത് പ്രീണനമാണെങ്കില്‍ ജീവനുള്ളിടത്തോളം കാലം ഞാന്‍ ഇതു ചെയ്യും. എന്റെ തലയ്ക്കു നേരെ തോക്കുചൂണ്ടി നിര്‍ത്തി നില്‍ക്കുമ്പോഴും ഞാന്‍ ചെയ്യും. ഞാന്‍ ആരെയും വേര്‍തിരിക്കില്ല. അതാണ് ബംഗാളിന്റെ സംസ്‌കാരം. എന്റെ സംസ്‌കാരം.’

വിജയദശമിയോട് അനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ മതകേന്ദ്രകളില്‍ ആയുധ പൂജ നടത്തുമെന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു ഇതിന്നു പിന്നാലെയായിരുന്നു സര്‍ക്കാര്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

Advertisement