എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയെ താഴെയിറക്കാന്‍ മമതയ്‌ക്കേ കഴിയൂ; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബി.ജെ.പി സമ്മര്‍ദ്ദത്തിലാവുമെന്നും ധേരക് ഒ ബ്രെയന്‍
എഡിറ്റര്‍
Wednesday 1st November 2017 12:19pm

ന്യൂദല്‍ഹി: കേന്ദ്രത്തില്‍ നിന്നും ബി.ജെ.പിയെ താഴെയിറക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ദേരക് ഒ ബ്രെയ്ന്‍.

കസേരയില്‍ അവര്‍ക്ക് ഒരു രക്ഷയും ഇല്ലെങ്കിലും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ നിന്ന് അവര്‍ പിന്‍മാറില്ലെന്നും ദേരക് പറയുന്നു. ജനതാ കാ കോണ്‍ക്ലെയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഐക്യമുള്ള ഒരു പ്രതിപക്ഷം ഉണ്ടാകേണ്ടത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. വ്യത്യസ്ത പ്രത്യയശാത്രത്തില്‍ വിശ്വസിക്കുന്ന പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിച്ച് ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ മമത് ബാനര്‍ജിക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

”ഇതിന് തയ്യാറായി ഒരാള്‍ മുന്നിട്ടിറങ്ങണം. എസ്.പിയേയും ബി.എസ്.പിയേയും ഒന്നിച്ചുകൊണ്ടുവരാന്‍ കഴിയുമോ? മമത ബാനര്‍ജി മുന്‍കൈ എടുത്ത് എസ്.പിയേയും ബി.എസ്.പിയേയും ഒരുമിച്ച് കൊണ്ടുവന്നാല്‍ എങ്ങനെയിരിക്കും? അത്തരമൊരു നീക്കത്തിന് കഴിയുന്ന ഒരാള്‍ മമതയാണ്. ഞാന്‍ ഒരു ടെന്നിസ് കോച്ചാവാന്‍ ഇറങ്ങിപ്പുറപ്പെടുകയാണെന്ന് കരുതുക, അല്ലെങ്കില്‍ റോജര്‍ ഫെഡറര്‍ ടെന്നിസ് കോച്ചാവാന്‍ വേണ്ടി ശ്രമിക്കുകയാണെന്ന് കരുതുക. എന്നേക്കാള്‍ അദ്ദേഹത്തിനാണ് ആ മേഖലയില്‍ പ്രാവിണ്യം. അദ്ദേഹത്തിനാണ് അവിടെ വിശ്വാസ്യത കൂടുതല്‍. അതുകൊണ്ട് തന്നെ ഇത്തരമൊരു കളിക്ക് ഏറ്റവും അനുയോജ്യ മമതയാണ് എന്നാണ് തോന്നുന്നത്.”- ദേരക് പറയുന്നു.


Dont Miss ഗെയ്ല്‍വിരുദ്ധ സമരത്തിനിടെ സംഘര്‍ഷം; പൊലീസ് ലാത്തിവീശി; നിരവധി പേര്‍ക്ക് പരിക്ക്


നോട്ട് നിരോധനവും അതിന് പിന്നാലെയുണ്ടായ ജി.എസ്.ടി യും ബി.ജെ.പിയുടെ തെറ്റായ തീരുമാനങ്ങളായിരുന്നെന്നും ഇന്ത്യയുടെ സാമ്പത്തിക നിലയെ കൂപ്പുകുത്തിക്കുന്ന തരത്തില്‍ ഈ നയങ്ങള്‍ മാറിയെന്നും ദേരക് ഒ ബെയ്ന്‍ പറഞ്ഞു. തങ്ങള്‍ക്കെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്നത് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുലാം നബി ആസാദും ശരദ് യാദവും താനും കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി. ഞങ്ങള്‍ വെറും മൂന്ന് പേര്‍ മാത്രമാണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാജിയും മമതയ്ക്ക് കീഴിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും കൂടി ഒരുമിക്കുമ്പോള്‍ 47 എം.പിമാരാകും. അത് വലിയ സംഖ്യയാണ്.

ഞങ്ങള്‍ എല്ലാവരും കൂടിയാണ് നവംബര്‍ 8 ബ്ലാക് ഡേ ആയി ആചരിക്കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ആ തീരുമാനം പത്രസമ്മേളനത്തില്‍ അറിയിച്ച് 48 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് ബി.ജെ.പി നവംബര്‍ 8 ആന്റി ബ്ലാക് മണി ഡേ ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതിപക്ഷമായ ഞങ്ങളുടെ ഈ ആശയം ബി.ജെ.പി പകര്‍ത്തി മറ്റൊരു രീതിയില്‍ അവതരിപ്പിച്ചതുവഴി അവര്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്ന കാര്യമാണ് വ്യക്തമായിരിക്കുന്നതെന്നും ദേരക് ഒ ബ്രെയിന്‍ പറഞ്ഞു.

Advertisement