മമത മത്സരിക്കുന്നത് സുവേന്തു അധികാരിയുടെ നന്ദിഗ്രാമില്‍; ബി.ജെ.പിയെ നേരിട്ട് പോരിന് വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി
West Bengal Election 2021
മമത മത്സരിക്കുന്നത് സുവേന്തു അധികാരിയുടെ നന്ദിഗ്രാമില്‍; ബി.ജെ.പിയെ നേരിട്ട് പോരിന് വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 7:04 pm

കൊല്‍ക്കത്ത: വരാനിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന് മുന്‍പെല്ലാം കൊല്‍ക്കത്തയിലെ ഭാബനിപൂരിലെ സീറ്റില്‍ നിന്നായിരുന്നു മമത മത്സരിച്ചിരുന്നത്. നേരത്തെ ഭാബനിപൂരിലും നന്ദിഗ്രാമിലും മമത മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭാബനിപൂരും നന്ദിഗ്രാമും തന്റെ സഹോദരങ്ങളെപ്പോലെയാണെന്ന് മമതയും പറഞ്ഞിരുന്നു. സാധിച്ചാല്‍ രണ്ടിടത്തും മത്സരിക്കുമെന്നും മമത പറഞ്ഞിരുന്നു.

എന്നാല്‍ ഭാബനിപൂരില്‍ മമതയുടെ വിശ്വസ്തരായ നേതാക്കളെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടുവെച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താനായിട്ടില്ലെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

നന്ദിഗ്രാമില്‍ തന്റെ വിശ്വസ്തനായ എം.എല്‍.എ സുവേന്തു അധികാരിയെയായിരുന്നു മമത മുന്‍പ് മത്സരിപ്പിച്ചിരുന്നത്. എന്നാല്‍ സുവേന്തു പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മണ്ഡലത്തില്‍ നേരിട്ടെത്തി മത്സരിക്കാനാണ് മമതയുടെ നീക്കം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee will contest Bengal polls only from Nandigram, say top TMC sources