എസ്.പി-ബി.എസ്.പി സഖ്യത്തെ സ്വാഗതം ചെയ്ത് മമതാ ബാനര്‍ജി
national news
എസ്.പി-ബി.എസ്.പി സഖ്യത്തെ സ്വാഗതം ചെയ്ത് മമതാ ബാനര്‍ജി
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 4:57 pm

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിക്കാനുള്ള എസ്.പി-ബി.എസ്.പി തീരുമാനത്തെ സ്വാഗതം ചെയ്ത് മായാവതി. ട്വിറ്ററിലാണ് മായാവതിയുടെയും അഖിലേഷ് യാദവിന്റെയും സഖ്യ തീരുമാനത്തെ മമതാ ബാനര്‍ജി സ്വാഗതം ചെയ്തത്.

ബി.ജെ.പിയുടെ വിമര്‍ശകയായ മമത ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കുകയാണെങ്കില്‍ 80 സീറ്റുകളും എസ്.പിയ്ക്കും ബി.എസ്.പിയ്ക്കും കിട്ടുമെന്ന് പറഞ്ഞിരുന്നു.

38 സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ധാരണയായെന്ന് അഖിലേഷും മായാവതിയും സംയുക്ത പത്ര സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് രണ്ട് കക്ഷികളും ഒന്നിച്ച് മത്സരിക്കുന്നത്. നേരത്തെ മുലായം സിങ് യാദവും കാന്‍ഷി റാമും ഒന്നിച്ചപ്പോള്‍ സഖ്യം വന്‍ വിജയം നേടിയിരുന്നു.