സിംഗൂരില്‍ വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് മമത ബാനര്‍ജി
national news
സിംഗൂരില്‍ വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 5:47 pm

കൊല്‍ക്കത്ത: സിംഗൂരില്‍ വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സിംഗൂരില്‍ അഗ്രോ വ്യാവസായിക പാര്‍ക്കിന് പറ്റിയ സ്ഥലമാണെന്ന് മമത പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സിംഗൂരില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ടാറ്റയുടെ വ്യാവസായിക പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളാണ് മമതയ്ക്ക് ഭരണത്തിലേക്കുള്ള വഴി തുറന്നത്.

കര്‍ഷകരുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത മമത സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാരിനെതിരെ നിരന്തരം പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

അതേസമയം താന്‍ പ്രഖ്യാപിച്ച വ്യവസായ പാര്‍ക്കിനായി ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ലെന്ന് മമത പറഞ്ഞു. നേരത്തെ വ്യവസായ പാര്‍ക്കുകളുടെ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു.

നേരത്തെ ടാറ്റയെ തൃണമൂല്‍ ബംഗാളിലേക്ക് സ്വാഗതം ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ വരെ ടാറ്റ സജീവമായിരുന്നു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജിയുടെ കര്‍ശന നിലപാട് സംസ്ഥാനത്ത് നിന്ന് വ്യവസായികളെ അകറ്റുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ചീത്തപ്പേര് മാറ്റാനാണ് തൃണമൂല്‍ ടാറ്റയെ സ്വാഗതം ചെയ്തത്.

ടാറ്റയും ഹിറ്റാച്ചിയും അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് റാഞ്ചിയില്‍നിന്ന് ബംഗാളിലേക്ക് മാറ്റിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee announces industrial park at Singur in Bengal