തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് മമത
India
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് മമത
ന്യൂസ് ഡെസ്‌ക്
Thursday, 3rd March 2011, 9:14 am

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. എന്നാല്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് വിജയിക്കാനാണ് നീക്കമെന്നും മമത വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടാകില്ല. പാര്‍ട്ടിക്കുവേണ്ടി പ്രചരണരംഗത്തുണ്ടാകും. എന്നാല്‍ തൃണമൂല്‍ അധികാരത്തിലെത്തുകയാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ എതെങ്കിലും മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് ജയിക്കാനാണ് തീരുമാനമെന്നും ഇതിനുള്ള വ്യവസ്ഥ ഭരണഘടനയിലുണ്ടെന്നും മമത കാളിഘട്ടില്‍ പറഞ്ഞു.

നിലവില്‍ റെയില്‍വേമന്ത്രിയെന്ന നിലക്കുള്ള ജോലി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മമത പറഞ്ഞു.