ലവ് ആക്ഷന്‍ ഡ്രാമയില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് പത്ത് പതിനഞ്ച് വയസ് കുറഞ്ഞു: മല്ലിക സുകുമാരന്‍
Entertainment news
ലവ് ആക്ഷന്‍ ഡ്രാമയില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് പത്ത് പതിനഞ്ച് വയസ് കുറഞ്ഞു: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th December 2022, 6:11 pm

ലവ് ആക്ഷന്‍ ഡ്രാമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് പത്ത് പതിനഞ്ച് വയസ് കുറഞ്ഞെന്ന് നടി മല്ലിക സുകുമാരന്‍. ആ സിനിമയില്‍ അഭിനയിച്ച് താരങ്ങളൊക്കെ നല്ല ജോളിയാണെന്നും അങ്ങനെ താനും അവരുടെ കൂടെ കൂടിയെന്നും മല്ലിക പറഞ്ഞു.

‘ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റ് എനിക്ക് വളരെ കംഫര്‍ട്ടബിളായിരുന്നു. ആരൊക്കെയോ പറഞ്ഞിട്ടുണ്ട്, അവര്‍ എന്റെ കൊച്ചുമക്കളെ പോലെയാണെന്ന്. അത് ശരിക്കും സത്യം തന്നെയാണ്. ഞാന്‍ അവരുടെ കൂടെ ഒരു സിനിമ ചെയ്തപ്പോള്‍ തന്നെ എന്റെ പ്രായം ഒരുപാട് കുറഞ്ഞു.

 

 

ഞാന്‍ അവരോട് തന്നെ പറഞ്ഞിരുന്നു, ഈ സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് ഏതാണ്ട് പതിനഞ്ച് വയസ് കുറഞ്ഞത് പോലെയുണ്ടെന്ന്. ആ സിനിമയില്‍ അഭിനയിച്ച പിള്ളേരെല്ലാം അടിപൊളിയാണ്. ആ കൂട്ടത്തില്‍ നമ്മളും കൂടും.

അതിപ്പോള്‍ ധ്യാനായാലും അജുവായാലും വിശാഖായാലും നിവിനായാലും അങ്ങനെ തന്നെയാണ്. അവരൊക്കെ നല്ല ജോളിയായിട്ടാണ് ഇരിക്കുന്നത്. അങ്ങനെ ഞാനും അവരുടെ കൂടെ അങ്ങോട്ട് കൂടി. അവര്‍ക്ക് അതൊരു അത്ഭുതമായിരുന്നു.

ശരിക്കും ഞാന്‍ അവരുടെ കൂടെ ചേര്‍ന്ന് പോകുമെന്ന് അവരുപോലും കരുതിയിരുന്നില്ല. അമ്മച്ചി ഇത്ര അടിപൊളിയാണെന്ന് അവരും കരുതിക്കാണില്ല. അടുത്തതായി വരുന്ന പടത്തിലും എന്നെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത പടത്തില്‍ ചേച്ചിയെ വിളിക്കാം എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ഒന്ന് രണ്ട് പടങ്ങളൊക്ക അവരുടെ കൂടെ വരുന്നുണ്ട്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവസന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ്, ശ്രീനിവാസന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ദിനേശ് എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് മല്ലിക സുകുമാരന്‍ അഭിനയിച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് താരത്തിന്റെ അവസാന സിനിമ.

content highlight: mallika sukumaran talks about her experience in love action drama location