Administrator
Administrator
സല്‍മാന്‍ ജിലേബി പോലെ സ്വീറ്റ്: മല്ലിക
Administrator
Wednesday 22nd June 2011 7:56pm

ബോളിവുഡ് സെക്‌സ് ബോംബ് മല്ലികാ ഷെരാവത് ഇപ്പോള്‍ ഹാപ്പിയാണ്. തന്റെ പുതിയ കോമഡി ചിത്രം ഡബിള്‍ ദമാല്‍ ഉടന്‍പുറത്തിറങ്ങുകയാണ്. ചിത്രത്തിലെ ജിലേബി ഭായ് എന്ന ഗാനം ഇപ്പോള്‍ തന്നെ ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഗ്ലാമറും, മേനിപ്രദര്‍ശനവും, ഐറ്റം ഡാന്‍സും ഇടയ്ക്ക് ചില ശ്രദ്ധേയ വേഷങ്ങളും അതാണ് മല്ലിക എന്ന നടി. മല്ലിക തന്റെ പുതിയ ചിത്രമായ ഡബിള്‍ ദമാലിനെക്കുറിച്ച് പറയുന്നു

ഡബിള്‍ ധമാക്കയില്‍ നിന്നും ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഞാന്‍ അഭിനയിക്കുന്ന ആദ്യ ഫാമിലി എന്റര്‍ടൈനറാണ് ഡബിള്‍ ധമാക്ക. നല്ല കോമഡിരംഗങ്ങളുള്ളതുകൊണ്ട് ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് വലിയ താല്‍പര്യമായിരുന്നു. ഓരോ കഥാപാത്രത്തിനും പല ഗെറ്റപ്പുകളുണ്ട്. ഉദാഹരണത്തിന് അര്‍ഷാദ് സര്‍ദാര്‍ ഗന്ദ സിംങ്ങായും ആശിഷ് ഒരു സ്പാനിഷ് ഡാന്‍സറുടെ വേഷത്തിലും എത്തുന്നുണ്ട്. ചിലര്‍ ചൈനീസാണ്. ചിലര്‍ ഗുജറാത്തി വേഷത്തിലാണ്. ചിത്രത്തിന്റെ ചിത്രീകരണവും ഏറെ രസകരമായിരുന്നു. ചിത്രം ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ നിങ്ങള്‍ക്കും ഏറെ ആസ്വാദ്യകരമായി തോന്നുമെന്ന് എനിക്കുറപ്പാണ്.

ദമാല്‍ ഒരു ഹിറ്റ് ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്ന നിങ്ങളില്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഈ ചിത്രത്തിന് ഉയരാന്‍ കഴിയും. എനിക്ക് നല്ല പ്രതീക്ഷയുണ്ട്.

ചിത്രത്തിലെ ജിലേബി ഭായ് എന്ന ഗാനത്തെക്കുറിച്ച്..

ചിത്രത്തിലെ നായിക ആകാന്‍ കഴിഞ്ഞതുതന്നെ വലിയ കാര്യമാണ്. ഇതിനു പുറമേ എനിക്ക് വേണ്ടി സംവിധായകന്‍ ഒരു ഗാനരംഗം പ്ലാന്‍ ചെയ്ത് നല്‍കിയിരിക്കുകയാണ്. ഈ ഗാനരംഗം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ഗണേഷ് ആചാര്യയാണ് കൊറിയോഗ്രാഫര്‍.

എന്റെ കരിയറിലെ ഏറ്റവും നല്ല ഗാനരംഗമായിരിക്കും ഇത്. എനിക്ക് തോന്നുന്നത് ഈ ഗാനരംഗം എനിക്ക് തന്ന ഇന്ദര്‍ജിയുടെ കാല് പിടിക്കേണ്ടതുണ്ടെന്നാണ്. എന്റെ ആരാധകര്‍ക്കെല്ലാം ഇത് ഇഷ്ടമാകുമെന്ന് ഉറപ്പുണ്ട്.

കൊമഡി എന്നത് ചെയ്ത് ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങള്‍ക്കിത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ?

ആളുകളെ ചിരിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ട് എനിക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

നിങ്ങളുടെ കഥാപാത്രത്തെക്കുറിച്ച് പറയാമോ..

ഒരു കോമഡി കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. സത്യത്തില്‍ ചിത്രത്തിലെ എല്ലാവരും കോമഡി ആര്‍ട്ടിസ്റ്റുകളാണ്. പക്ഷേ സ്വന്തം ഭര്‍ത്താവിനെ പോലും ചൂഷണം ചെയ്യുന്ന കഥാപാത്രമാണ് എന്റേത്.

ഒരു സംവിധായകന്‍ എന്ന നിലിയില്‍ ഇന്ദര്‍കുമാറിന്റെ പ്ലസ് പോയിന്റ് എന്താണ്?

റൊമാന്‍സായാലും, കുടുംബരംഗങ്ങളായാലും, സൗഹൃദമായാലും മനുഷ്യന്റെ വികാരങ്ങളെ ഇന്ദര്‍ജി ഒപ്പിയെടുക്കാന്‍ കഴിയും. അതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ദില്‍, ബീറ്റ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളൂ. ഹാസ്യ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും താന്‍ മോശമല്ല എന്ന് ഈ ചിത്രത്തിലൂടെ അദ്ദേഹം കാണിച്ചിരിക്കുകയാണ്.

ഒരു ഹാസ്യ കഥാപാത്രത്തെ ഫലപ്രദമായി അവതരിപ്പിക്കാനെന്താണ് അത്യാവശ്യം വേണ്ടത്?

ചിരിക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. എല്ലാവരും എന്നെ കളിയാക്കാറുള്ളതിനാല്‍ എനിക്ക് ആ കഴിവ് എനിക്ക് ധാരാളം ഉണ്ട്. അതിനാല്‍ കോമഡി കഥാപാത്രം എന്നില്‍ സ്വയം ഉണ്ടാവുകയായിരുന്നു.

ഈ ചിത്രത്തില്‍ അര്‍ഷാദ്, രിതേഷ്, ആശിഷ്, ജാവേദ് ഇവരെല്ലാവരും പലപ്പോഴും എന്നെ കളിയാക്കാറുണ്ട്. സജ്ഞയ് ദത്തും കംഗണയും ഞാനും അവരെ തിരിച്ച് കളിയാക്കുന്നുണ്ട്. ചിത്രത്തില്‍ ഞങ്ങള്‍ രണ്ട് ടീമായിരുന്നു. അതുകൊണ്ടുതന്നെ തമാശയാക്കുന്ന കാര്യത്തില്‍ ഒരു മത്സരം തന്നെ നടന്നിട്ടുണ്ട്.

ഡബിള്‍ ദമാല്‍ ചിത്രീകരിക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകളെന്തൊക്കെയാണ്?

ഡബിള്‍ ദമാലിലെ ഗാനരംഗമായിരുന്നു എറ്റവും ബുദ്ധിമുട്ടേറിയത്. ധാരാളം ഡാന്‍സ് സ്റ്റപ്പുകള്‍ ഉള്‍പ്പെട്ടതായിരുന്നു ആ ഗാനരംഗം. ഒരു കാര്യം പറയാതെ വയ്യ, ഗണേഷ് ആചാര്യ എന്ന നല്ലൊരു ഡാന്‍സറാക്കി മാറ്റിയിട്ടുണ്ട്.

നിങ്ങള്‍ സ്വയം ഉണ്ടാക്കിയ ജീലേബികള്‍ ആര്‍ക്ക് നല്‍കാനാണ് ആഗ്രഹിക്കുന്നത്?
ഒബാമയ്ക്കും സംവിധായകന്‍ ഇന്ദര്‍ കുമാറിനും, നടന്‍മാരായ സജ്ഞയ് ദത്തിനും എന്റെ ഡബിള്‍ ദമാല്‍ കുടുംബത്തിനും ഞാനിത് നല്‍കും.

എന്ത് കൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കാതെ അമേരിക്കന്‍ പ്രസിഡന്റിന് നല്‍കുന്നത്?

എനിക്ക് അമേരിക്കന്‍ പ്രസിഡന്റിനെ നന്നായി അറിയാം. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ ഞാനിതുവരെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കാണുമ്പോള്‍ തീര്‍ച്ചയായും ജീലേബി നല്‍കും.

പ്രസിഡന്റ് ഒബാമയുമായുള്ള നിങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് പറയാമോ?

ലവ് ബറാക്ക് എന്ന ചിത്രം ഞാന്‍ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രീമിയര്‍ കാണാന്‍ ഞാന്‍ ഒബാമയെ ക്ഷണിച്ചു. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിക്കുകയും ചെയ്തു. നേരില്‍ കണ്ടപ്പോള്‍ ബോളിവുഡിനോട് എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കാന്‍ ്അദ്ദേഹം എന്നെ എല്‍പ്പിച്ചിരുന്നു.

നിങ്ങള്‍ കുറച്ചു ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ. പക്ഷേ നിരവധി ഐറ്റം നമ്പറുകള്‍ ചെയ്തിട്ടുണ്ട്. എന്താ സിനിമയില്‍ നിന്നും ഓഫറുകള്‍ കുറവായിരുന്നോ?

ഡബിള്‍ ദമാലില്‍ ഇന്ദര്‍കുമാര്‍ എനിക്ക് നല്ലൊരു റോള്‍ തന്നു. ഞാനെന്റെ കരിയറിന്റെ തുടക്കത്തില്‍ നല്ല കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാന്‍ തയ്യാറായിട്ടുള്ളൂ. നല്ല കുറച്ച് ചിത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്‍പര്യം.

സിനിമാ മേഖലയില്‍ ജിലേബി പോലെ സ്വീറ്റായ നടന്‍ ആരാണ്?

സല്‍മാന്‍ ഖാന്‍ തന്നെ

കത്രീനകൈഫിന്റെയും മലൈക്ക അറോറ ഖാന്റെയും ഡാന്‍സ് സ്റ്റപ്പുകള്‍ നിങ്ങള്‍ കോപ്പിയടിക്കുന്നുണ്ടെന്ന് പറയുന്നുണ്ടല്ലോ. എന്താ നിങ്ങള്‍ ഇന്നൊവേറ്റീവല്ലേ…

എന്റെ നൃത്തം ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കാണേണ്ട. ചാനല്‍ മാറ്റിക്കോ. ഇത് ജനാധിപത്യ രാജ്യമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ക്ക് കാണാം. ഡാന്‍സ് സ്റ്റപ്പുകള്‍ ഞാനല്ല ഇടുന്നത്. കൊറിയോഗ്രാഫറാണ്.

ചിത്രത്തിലെ ഗാനരംഗത്ത് നിങ്ങളണിഞ്ഞ വസ്ത്രങ്ങള്‍ സെന്‍സര്‍ ബോര്‍ഡിന് പ്രശ്‌നമാക്കിയല്ലോ…

അതില്‍ പുതുതായി എന്താണുള്ളത്. എന്റെ കരിയര്‍ ആരംഭിച്ചതുമുതല്‍ തന്നെ സെന്‍സര്‍ എന്റെ പിറകേയുണ്ടല്ലോ

Advertisement