ഷാര്‍ജയില്‍ നൈജീരിയക്കാര്‍ തമ്മില്‍ തര്‍ക്കം; രക്ഷപ്പെടാന്‍ ശ്രമിക്കവെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു
Kerala News
ഷാര്‍ജയില്‍ നൈജീരിയക്കാര്‍ തമ്മില്‍ തര്‍ക്കം; രക്ഷപ്പെടാന്‍ ശ്രമിക്കവെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th June 2021, 10:16 am

ഇടുക്കി: ഷാര്‍ജയില്‍ നൈജീരിയക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മലയാളി യുവാവ് മരിച്ചു. സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കെട്ടിടത്തില്‍ നിന്ന് വീണാണ് ഇടുക്കി സ്വദേശി വിഷ്ണു മരിച്ചതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.

വിഷ്ണു താമസിച്ചിരുന്ന അതേ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നൈജീരിയന്‍ സ്വദേശികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.

ഷാര്‍ജയില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനായിരുന്നു മരിച്ച വിഷ്ണു.

അടുത്ത മാസം ലീവിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു വിഷ്ണു. വിജയനും ലളിതയുമാണ് വിഷ്ണുവിന്റെ മാതാപിതാക്കള്‍. സഹോദരങ്ങള്‍: വിപിന്‍, ഉണ്ണിമായ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Malayali young man stabbed to death in Sharja