എഡിറ്റര്‍
എഡിറ്റര്‍
‘അറബിക്കഥ യാഥാര്‍ത്ഥ്യമായി’; ഗള്‍ഫില്‍ തൊഴിലാളി യൂണിയനുണ്ടാക്കിയ മലയാളിയുടെ കഥ
എഡിറ്റര്‍
Saturday 22nd April 2017 2:43pm

ചിത്രം കടപ്പാട്: മാതൃഭൂമി

തിരുവനന്തപുരം: ഗള്‍ഫിലെ കമ്പനികളിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി തൊഴിലാളി യൂണിയനുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ക്യൂബ മുകുന്ദനെ നമ്മള്‍ അറബിക്കഥ എന്ന ചിത്രത്തില്‍ കണ്ടതാണ്. അതൊരു നടക്കാത്ത സ്വപ്‌നമാണെന്നാണ് നമ്മളെല്ലാം കരുതിയത്. എന്നാല്‍ ഇവിടെയിതാ ഗള്‍ഫില്‍ പോയി ഇതെല്ലാം ചെയ്ത ഒരു പത്തനംതിട്ടക്കാരന്റെ കഥ.

കലന്തൂര്‍ സ്വദേശി ഇ.പി അനിലാണ് ഈ കഥയിലെ നായകന്‍. ഗള്‍ഫില്‍ തൊഴിലാളി യൂണിയനുണ്ടാക്കുക മാത്രമല്ല, അതിന്റെ പേരില്‍ നഷ്ടപ്പെട്ട ജോലിയും നിഷേധിക്കപ്പെട്ട ശമ്പളവും നേടിയെടുക്കുകയും ചെയ്ത കഥയാണ് അനിലിന്റേത്. മാതൃഭൂമിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Also Read: സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കയ്യേറ്റത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെ.എം മാണിയുടെ കത്ത് പുറത്ത്


ബഹ്‌റൈനിലെ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലുമായായിരുന്നു അനിലിന്റെ പോരാട്ടം. ബഹ്‌റൈനിലെ ഏറ്റവും പഴക്കം ചെന്ന ആശുപത്രിയാണ് ഇത്. ബഹ്‌റൈന്‍ തൊഴില്‍ നിയമത്തിന് വിരുദ്ധമായി അധികസമയം തൊഴിലെടുപ്പിക്കുകയും സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍ നല്‍കാതിരിക്കുകയും സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്ത ആശുപത്രി മാനേജ്മെന്റിനെതിരെ അനില്‍ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു.

ഗര്‍ഭിണികളായ ജീവനക്കാരികള്‍ക്ക് 75 ദിവസം ശമ്പളത്തോടെയുള്ള അവധി എന്ന അവകാശം നേടിയെടുക്കാന്‍ അനിലിന് കഴിഞ്ഞു. ആശുപത്രിയില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് സര്‍ക്കാര്‍ ഉടനെ നടപടിയെടുത്തു. ഡയറക്ടറേയും സി.ഇ.ഒയേയും പിരിച്ചു വിട്ടു.

ബഹ്‌റൈന്‍ കമ്പനി ആക്റ്റ് പ്രകാരം പ്രവര്‍ത്തിക്കേണ്ട ആശുപത്രിയുടെ ചുമതല മുന്‍ ആരോഗ്യ മന്ത്രി ഡോ. ഫസല്‍ അല്‍ഹംറിയ്ക്ക് നല്‍കുകയും ചെയ്തു സര്‍ക്കാര്‍.


Don’t Miss: സോനു നിഗത്തിന്റെ വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ല; പ്രസ്താവന വെറും പബ്ലിസിറ്റിക്ക് വേണ്ടി; ഗായകന്റെ വാദം പൊളിച്ചടുക്കി ബിബിസി


59 തൊഴിലാളികള്‍ ഒപ്പിട്ട സമ്മത പത്രവുമായാണ് അനില്‍ തൊഴിലാളി സംഘടന രൂപീകരിച്ചത്. എന്നാല്‍ 2014 ഡിസംബര്‍ 2-ന് അനിലിനെ മാനേജ്‌മെന്റ് പുറത്താക്കി. അതിനാല്‍ തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ഔദ്യോഗികമായി കഴിഞ്ഞില്ല.

എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29-ന് അനിലിന് അനുകൂലമായി ബഹ്‌റൈന്‍ ലേബര്‍ ഹൈക്കോടതിയുടെ വിധി വന്നു. 200 ദിവസത്തെ ശമ്പളത്തോടൊപ്പം കോടതി ചെലവും ആറു ശതമാനം പലിശയ്‌ക്കൊപ്പം അനിലിന് നല്‍കണമെന്നാണ് കോടതി വിധിച്ചത്.

സി.പി.ഐ.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അനിലിന് നിരവധി സമരങ്ങള്‍ നയിച്ച പാരമ്പര്യവുമുണ്ട്. 1990-ല്‍ കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര അധ്യാപക സംഘടനയ്ക്ക് അനില്‍ രൂപം നല്‍കിയിരുന്നു. കേരള ഫാര്‍മസി കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (പ്രൈവറ്റ്) എന്നായിരുന്നു സംഘടനയുടെ പേര്.

Advertisement