എഡിറ്റര്‍
എഡിറ്റര്‍
ജോലിയില്‍ നിന്നു പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു
എഡിറ്റര്‍
Saturday 30th September 2017 8:43am

 

ന്യൂദല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ദല്‍ഹിയിലെ ഐ.എല്‍.ബിഎല്‍ ആശുപത്രിയിലെ നഴ്സാണ് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.


Also Read: ടോം ആള്‍ട്ടര്‍ അന്തരിച്ചു; വിട പറഞ്ഞത് ബോളിവുഡിലെ ബഹുമുഖ പ്രതിഭ


ആശുപത്രിയില്‍ അഞ്ചുവര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയത് വരികയായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ ആശുപത്രികളില്‍ നഴ്‌സുമാര്‍ നേരിടുന്ന തൊഴില്‍ പീഡനത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണ്ട് നേരത്തെ പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം ഇന്നലെ ഉച്ചയോടെ ഇവരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് ആശുപത്രി നോട്ടീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനിടെ ആശുപത്രിയിലെ ശുചിമുറിയില്‍ കയറിയ നഴ്‌സ് ഞരമ്പ് മുറിക്കുകയായിരുന്നു.


Dont Miss: ‘പാട്ടെഴുത്ത് എന്റെ തൊഴിലാണ്, ജോലിചെയ്തു കാശും വാങ്ങി, അതിനപ്പുറം അതിലൊന്നുമില്ല’; ബി.ജെ.പിയാത്രക്കായി കവിതയെഴുത്ത് വിവാദത്തില്‍ പ്രതികരണവുമായി കവികള്‍


ഇവരെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാര്‍ന്ന നിലയില്‍ ശുചിമുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഐ.എല്‍.ബിഎല്‍ ആശുപത്രിയില്‍ തന്നെ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement