എഡിറ്റര്‍
എഡിറ്റര്‍
മലയാളി യുവാവ് മാസങ്ങളായി സൗദി ജയിലില്‍
എഡിറ്റര്‍
Wednesday 24th October 2012 7:00am

ഇടുക്കി: മാസങ്ങളായി സൗദി ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നു. ഇടുക്കി കുളമാവ് സ്വദേശി വിനീഷാണ് മാസങ്ങളായി സൗദി ജയിലില്‍ കഴിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ വാഹനാപകടത്തില്‍ അറബി മരിച്ചതിനെ തുടര്ന്നാണ് വനീഷ് അറസ്റ്റിലാകുന്നത്.[iinerad]

35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ വിനീഷിനെ മോചിപ്പിക്കാന്‍ സാധിക്കുമെങ്കിലും അത്രയും തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് വിനീഷിന്റെ കുടുംബം.

കഴിഞ്ഞ ജനുവരിയിലാണ് വിനീഷ് സൗദിയിലേക്ക് പോയത്. സൗദിയിലെത്തി ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ഫെബ്രുവരിയില്‍ വിനീഷ് ഓടിച്ച ജെ.സി.ബി വാന്‍ ഇടിച്ച് സൗദി പൗരന്‍ മരിക്കുകയും വിനീഷ് ജയിലിലാകുകയുമായിരുന്നു.

മനപ്പൂര്‍വമുള്ള അപകടമല്ലെന്ന് വിലയിരുത്തിയ കോടതി മരിച്ച യുവാവിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ വിനീഷിനെ മോചിപ്പിക്കാമെന്ന് അറിയിച്ചു.

പണം കണ്ടെത്താനാവാതെ കുടുംബം അധികൃതരുടെ ദയയ്ക്കായി കാത്തിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. വിനീഷിന്റെ മോചനത്തിനായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.

Advertisement