എഡിറ്റര്‍
എഡിറ്റര്‍
മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി
എഡിറ്റര്‍
Friday 21st June 2013 2:54pm

girl

മണിപ്പാല്‍:  മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് അക്രമത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഇന്നലെ രാത്രി കോളേജില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അക്രമം. ഓട്ടോയിലെത്തിയ മൂന്നംഗ സംഘം ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Ads By Google

അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പീഡനത്തിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലേക്ക് പോകാന്‍ ഓട്ടോ കാത്ത് നില്‍ക്കുമ്പോഴായിരുന്നു സംഭവം.

സഹ വിദ്യര്‍ത്ഥിനായാണ് വിവരം കോളേജ് അധികൃതരെ അറിയിച്ചത്. കോളേജ് അധികൃതര്‍ പോലീസിനെ അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

Advertisement