എഡിറ്റര്‍
എഡിറ്റര്‍
വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ മാംസം കഴിച്ച് മലയാളി കുടുംബം ന്യൂസിലാന്‍ഡില്‍ ആശുപത്രിയില്‍
എഡിറ്റര്‍
Thursday 16th November 2017 11:15pm

 

വെയ്ക്കാറ്റോ: വെടിവെച്ച് വേട്ടയാടിയ കാട്ടുപന്നിയുടെ മാംസം കഴിച്ച് മലയാളി കുടുംബം ആശുപത്രിയില്‍. ഭക്ഷണം കഴിച്ച് അബോധാവസ്ഥയിലായ കുടുംബത്തെ രാത്രി ഏറെ വൈകിയാണ് ആശുപത്രിയിലാക്കിയത്.

ഷിബു കൊച്ചുമോന്‍, ഇദ്ദേഹത്തിന്റെ ഭാര്യ സുബി ബാബു, സുബിയുടെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ എന്നിവരാണ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്. ഇതില്‍ സുബി ബാബുവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: ‘ശൂര്‍പ്പണഖയ്ക്ക് സംഭവിച്ചത് ദീപികയ്ക്കും സംഭവിക്കും, മൂക്ക് ചെത്തിക്കളയും’; ഭീഷണിയുമായി കര്‍ണി സേന നേതാവ്


ഷിബു വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം കഴിച്ചാണ് ഇവര്‍ക്ക് ദേഹാസ്വസ്ഥ്യം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

മാസത്തിലൊരിക്കല്‍ സുഹൃത്തുക്കളുമൊന്നിച്ച് വേട്ടയ്ക്ക് പോകുന്ന ശീലമുള്ളയാളാണ് ഷിബുവെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചു വര്‍ഷം മുന്‍പാണ് ഷിബുവും കുടുംബവും കേരളത്തില്‍ നിന്ന് ന്യൂസിലാന്‍ഡിലെത്തിയത്. ഏഴുവയസും ഒരു വയസുമുള്ള കുട്ടികളുണ്ട് ഷിബു-സുബി ദമ്പതികള്‍ക്ക്.

Advertisement