എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡില്‍ തകര്‍ന്ന ഹെലികോപ്ടറിന്റെ പൈലറ്റ് മലയാളി
എഡിറ്റര്‍
Wednesday 26th June 2013 12:04pm

iran-helicopter

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച പൈലറ്റ് മലയാളി.  ഫ്‌ളൈറ്റ് ലെഫ്. കെ. പ്രവീണാണ് അപകടത്തില്‍ മരിച്ചത്.

ചൊവ്വാഴ്ച പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് വ്യോമസേനയുടെ എംഐ 17 വി5 ഹെലികോപ്ടര്‍ ഗൗരികണ്ഡില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ വ്യോമസേനാ അംഗങ്ങള്‍ അടക്കം 20 പേര്‍ കൊല്ലപ്പെട്ടു.

Ads By Google

ഉത്തരാഖണ്ഡ് പ്രളയത്തില്‍ കുടുങ്ങിപോയ ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

9 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും 4 ഇന്‍ഡോ തിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങളും 4 വ്യോമസേനാ ഉദ്യോഗസ്ഥരുമായി 20 പേരാണ് ദുരന്തത്തില്‍ മരിച്ചത്.

റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്ററായ എംഐ 17 വി5 കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലേക്ക് ചേര്‍ക്കപ്പെട്ടത്. വെസ്റ്റ് ബംഗാള്‍ ബാരക്പൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലെ ഹെലികോപ്റ്ററാണിത്.

എയര്‍ ഫോഴ്‌സ് കമാന്‍ഡര്‍, വിംഗ് കമാന്‍ഡര്‍, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ്‌സ്, ജൂണിയര്‍ വാരന്റ് ഓഫിസര്‍, സെര്‍ജന്റ് എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥ സംഘം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.

അപകടത്തില്‍പ്പെട്ട എംഐ 17 ഹെലികോപ്റ്ററിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ ഇന്ന് രാവിലെ കണ്ടെടുത്തു. ഇതിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ലാബിലേക്ക് അയച്ചു.

എയര്‍ ചീഫ് മാര്‍ഷല്ഡ എന്‍എകെ ബ്രൗണി ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗൗച്ചറിലും എന്‍എകെ ബ്രൗണി സന്ദര്‍ശനം നടത്തും.

Advertisement