തമിഴ്നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു
Kerala News
തമിഴ്നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 3:33 pm

തിരുച്ചിറപ്പള്ളി: തമിഴ് നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു.തിരുച്ചിറപ്പള്ളിയിലാണ് സംഭവം. മലയന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്.

മോഷണ ശ്രമത്തിനിടെയാണ് ദീപുവിന് മര്‍ദ്ദനമേറ്റതെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. ദീപുവിന്റെ കൂടെയുണ്ടായിരുന്ന അരവിന്ദന്‍ ആശുപത്രിയിലാണ്.

ജിയാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ജിയാപുരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരേയും നാട്ടുകാര്‍ ചോദ്യം ചെയ്യുകയും പിന്നീട് ഇത് വാക്ക് തര്‍ക്കത്തിലേക്ക് പോവുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

വീട് കുത്തിത്തുറക്കാന്‍ എത്തിയതാണെന്ന സംശയത്താല്‍ ഇരുവരേയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. സാരമായ പരിക്കേറ്റ ഇവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെഹ്കിലും ദീപുവിനെ നാട്ടുകാര്‍ കൈയ്യും കാലും കെട്ടിയിടുകയായിരുന്നു.
പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ദീപു മരിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Malayalee beaten to death in Tamil Nadu