എഡിറ്റര്‍
എഡിറ്റര്‍
മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ; യുവാവ് അറസ്റ്റില്‍
എഡിറ്റര്‍
Monday 14th August 2017 9:56am

കൊല്ലം: മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ നാഫുദ്ദീന്‍ എന്നയാളെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.

ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗായികയും ട്രൂപ്പിലെ മറ്റു അംഗങ്ങളും ഉമയനല്ലൂരില്‍ ചായ കുടിക്കാനിറങ്ങിയിരുന്നു. ഈ സമയമാണ് മനാഫുദ്ദീന്‍ ഗായികയെ കടന്നുപിടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചത്.


Dont Miss സ്ത്രീപീഡന കേസുകളിലെ പ്രതികള്‍ എത്ര ഉന്നതരായാലും അഴിക്കുള്ളില്‍ തുടരും: പിണറായി


എന്നാല്‍ ഗായിക ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും ട്രൂപ്പംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടുകയുമായിരുന്നു.

താന്‍ ഷാഡോ പൊലീസാണെന്നും ഗായികയും സംഘവും കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഇയാള്‍ ആദ്യം കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. പിന്നാലെ ഗായികയെ കടന്നപിടിച്ചതോടെ ഇവര്‍ ബഹളം വെച്ചു.

ഇതോടെയാണ് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയും ഇയാളെ പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് കൊട്ടിയം എസ്ഐ ആര്‍ രതീഷ്, ജൂനിയര്‍ എസ്ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

Advertisement