പിന്നേ നിങ്ങളാണല്ലോ കോടതി | Trollodu Troll
രോഷ്‌നി രാജന്‍.എ

രാജ്യം കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ തീര്‍ത്തും നിരുത്തരവാദിത്വമായി പെരുമാറുന്നതാണ് വലിയ ചര്‍ച്ചയാവുന്നത്. ഈ ഘട്ടത്തില്‍ തങ്ങളെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും താക്കീത് നല്‍കിയും കേന്ദ്രസര്‍ക്കാര്‍ പേടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മാത്രമല്ല ഫേസ്ബുക്കും ട്വിറ്ററുമെല്ലാം തങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്ന തരത്തിലുള്ള നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. കേന്ദ്രത്തെ വിമര്‍ശിച്ച ട്വീറ്റുകള്‍ നീക്കം ചെയ്യിപ്പിച്ചതും, ഫേസ്ബുക്കിലെ റിസൈന്‍ മോദി ഹാഷ്ടാഗ് കാണാതായതും, മാധ്യമങ്ങളെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കിയതുമെല്ലാം അതിനുദാഹരണമാണ്.

ഇത്തരം വിഷയങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളായും വന്നിരുന്നു. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന പ്രതിന്ധികള്‍ രാജ്യത്തിന് താങ്ങാവുന്നതിനുമപ്പുറമായിരിക്കുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന അനാസ്ഥയാണ് ട്രോളോട് ട്രോളിലും ചര്‍ച്ച ചെയ്യുന്നത്. വിഷയത്തെ ഹാസ്യരൂപത്തില്‍ വിമര്‍ശിക്കുകയാണ് ഈ പരിപാടിയിലൂടെ ചെയ്യുന്നത്.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.