എഡിറ്റര്‍
എഡിറ്റര്‍
ലാസ്റ്റ് സപ്പര്‍ ബോളിവുഡിലേക്ക്
എഡിറ്റര്‍
Saturday 10th May 2014 1:38pm

last-supper

ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം ലാസ്റ്റ് സപ്പര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. വിനില്‍ വാസു ആദ്യമായി സംവിധാനം ചെയ്ത ലാസ്റ്റ് സപ്പര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

എന്നാല്‍ ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുന്‍പ് തന്നെ സിനിമയുടെ ടീസര്‍ കണ്ട് ബോളിവുഡിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി ഹിന്ദിയിലെ പകര്‍പ്പാവകാശം വാങ്ങിയിരുന്നു. വിനില്‍ തന്നെയാവും ചിത്രം ഹിന്ദിയിലുമൊരുക്കുക.

കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ലാസ്റ്റ് സപ്പര്‍ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ആല്‍ബി എന്ന കമ്പ്യൂട്ടര്‍ ഹാക്കറായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ അനു മോഹന്‍, ശ്രീനാഥ് ഭാസി, മരിയ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഗോപീ സുന്ദറാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

തിയറ്ററുകളില്‍ നിന്നും മോശമല്ലാത്ത അഭിപ്രായങ്ങള്‍ ലഭിക്കുന്ന ലാസ്റ്റ് സപ്പര്‍ മല്ലു സിങിന് ശേഷം കരിയറില്‍ വലിയ വിജയങ്ങളൊന്നും ലഭിക്കാതിരുന്ന ഉണ്ണി മുകുന്ദന്  ഗുണകരകമാകുമെന്നാണ് പ്രതീക്ഷ.

Advertisement