കേരളത്തില്‍ അനുമതിയില്ല; സിനിമാ ഷൂട്ടിംഗുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന് സംഘടനകള്‍
Entertainment
കേരളത്തില്‍ അനുമതിയില്ല; സിനിമാ ഷൂട്ടിംഗുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന് സംഘടനകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th July 2021, 12:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഷൂട്ടിംഗിനുള്ള വിലക്കുകള്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ഏഴ് സിനിമകളുടെ ചിത്രീകരണമാണ് കേരളത്തില്‍ നിന്നും മാറ്റിയത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലേക്ക് മാറ്റി. മറ്റു സിനിമകളുടെ ചിത്രീകരണവും ഹൈദരാബാദ് ഫിലിം സിറ്റിയിലേക്കും തമിഴ്‌നാട്ടിലേക്കുമാണ് മാറ്റിയിരിക്കുന്നതെന്ന് ഫെഫ്ക അറിയിച്ചു.

സംസ്ഥാനത്ത് ഷൂട്ടിംഗിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം. മറ്റു സംസ്ഥാനങ്ങളില്‍ ചിത്രീകരണത്തിന് അനുമതിയുണ്ടെന്നും ഫെഫ്ക ചൂണ്ടിക്കാണിച്ചു.

തകര്‍ന്നടിഞ്ഞ സിനിമാമേഖലയെ സംരക്ഷിക്കുക, സിനിമാ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുക, കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഷൂട്ടിംഗ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ടുവെക്കുന്നത്.