| Friday, 23rd December 2011, 7:08 pm

കട്ട് കോപ്പി പിടി­കൂടിയ മലയാള സി­നി­മ­യിലെ തൊണ്ടി മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിറഞ്ഞ തിയേറ്ററുകളില്‍ കാലങ്ങളോളം കുടുംബങ്ങളെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മലയാള സിനിമകള്‍ നമുക്കുണ്ടായിരുന്നു. മലയാളികള്‍ കൊണ്ടാടുന്ന പല താരങ്ങള്‍ക്കും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിക്കൊടുത്ത സിനിമകള്‍.

പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ട ഈ സിനിമകളും ദൃശ്യങ്ങളും ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ തനിപ്പകര്‍പ്പായിരുന്നുവെന്ന് കാണുമ്പോള്‍ മലയാള സിനിമാ ആസ്വാദകര്‍ നെഞ്ചത്ത് കൈവെക്കുകയാണിപ്പോള്‍.

മലയാള സിനിമയുടെ വസന്ത കാലത്ത് തുടങ്ങിയ കോപ്പിയടി ഒരു തടസ്സവുമില്ലാതെ ഇന്നും തുടരുന്നു. ചിലര്‍ തിരക്കഥ കോപ്പിയടിക്കുന്നു. മറ്റുചിലര്‍ സിനിമ മുഴുവനായും. ഈ കോപ്പിയടികള്‍ തിരിച്ചറിയുന്നുണ്ടെന്നറിഞ്ഞിട്ടും മടിയില്ലാതെ അതു തുടരുകയും ചെയ്യുന്നു.

കോപ്പിയടിയുടെ രൂപത്തില്‍ മലയാള സിനിമയില്‍ കടന്നുകൂടിയ മാലിന്യത്തെ അരിച്ചുമാറ്റുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് വഹിക്കാം. മലയാള സിനിമയില്‍ നടക്കുന്ന “ഈച്ചക്കോപ്പി പ്രതിഭാസം” തുറന്നുകാണിക്കാന്‍ എന്തുകൊണ്ടോ ഇത്രയും കാലം മാധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകള്‍ പലതും തൊണ്ടിമുതലാണെന്ന് കാണിച്ചുകൊടുക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ കട്ട് കോപ്പി പ്രോഗ്രാം. കട്ട് കോപ്പി പ്രൊഡ്യൂസര്‍ ബിശ്വാസ് ബാലനുമായി ഡൂള്‍ന്യൂസ് സീനിയര്‍ സബ്‌ എഡിറ്റര്‍ ജിന്‍സി ബാലകൃഷ്ണന്‍ സംസാരിക്കുന്നു.

സി­നി­മ­യെ­ക്കു­റി­ച്ച് പ­ല പ്രോ­ഗ്രാ­മു­കളും മ­ല­യാ­ളം ചാ­ന­ലു­ക­ളില്‍ വ­ന്നി­ട്ടുണ്ട്. കട്ട്‌­കോ­പ്പി പോ­ലു­ള്ള ഒ­രു­പ­രി­പാ­ടി ആ­ദ്യ­മാ­യാ­ണ്?

മ­റ്റ് ചി­ല ഭാ­ഷ­ക­ളില്‍ ഇതു­പോ­ലു­ള്ള ശ്രമങ്ങള്‍ ഉ­ണ്ടാ­യി­ട്ടുണ്ട്. മ­ല­യാ­ള­ത്തില്‍ ചില ചാ­ന­ലു­ക­ളില്‍ കട്ട് കോപ്പിയുടെ മൈക്രോവേര്‍ഷന്‍ എന്ന് പറയാവുന്ന പരിപാടികള്‍ വന്നിട്ടുണ്ട്. പ­ക്ഷെ കാ­ര്യ­മാ­യി റി­സര്‍­ച്ച്  ചെ­യ്­ത് ത­യ്യാ­റാക്കി­യ ഒ­ന്നാ­യി­രു­ന്നില്ല അ­വ­യൊ­ന്നും. ഉ­ദാ­ഹര­ണം  പ­റ­യു­ക­യാ­ണെ­ങ്കില്‍ ഈ പ­റക്കും തളി­ക എ­ന്ന ചി­ത്ര­ത്തി­ന്റെ  ക്ലൈ­മാ­ക്‌­സ് “ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ” എ­ന്ന  ചി­ത്ര­ത്തി­ന്റെ­താ­ണെ­ന്ന് അ­വര്‍ കാ­ണി­ച്ചി­രുന്നു. സി­നി­മ­യു­ടെ  ഏ­തെ­ങ്കിലും ഭാ­ഗ­ങ്ങള്‍ എ­ടു­ത്ത് അ­ത് ഇ­ന്ന ഹോ­ളി­വുഡ് സി­നി­മ­യോ­ട്  അ­ല്ലെ­ങ്കില്‍ ബോ­ളി­വുഡ്  ഈ ഭാഗ­ത്ത് നി­ന്ന് കോ­പ്പി­ചെ­യ്­ത­താ­ണെ­ന്ന്  പ­റ­യാ­നാ­ണ് അ­വര്‍ ശ്ര­മി­ച്ചത്. പ­ക്ഷെ കുറച്ച്  എപ്പി­സോ­ഡു­കള്‍­ക്ക് മു­ക­ളില്‍ ആ പ­രി­പാ­ടി­കള്‍ പോ­യില്ല.

എ­ന്നാല്‍ ഒ­രു സി­നി­മ­യെ­ടു­ത്ത് അ­തി­ന്റെ പ­കു­തി­യി­ല­ധി­കം  കോ­പ്പി­യ­ടി­ച്ച­താ­ണെ­ന്ന് ഒ­റി­ജി­ന­ലി­ന്റെയും കോ­പ്പി­യു­ടെയും  ക്ലി­പ്പിം­ഗ്‌­സ് കാ­ണി­ച്ച് വ്യ­ക്ത­മാ­ക്കു­ക­യാ­ണ് ക­ട്ട് കോ­പ്പി  ചെ­യ്യു­ന്നത്. സ്‌ക്രിപ്ട്‌  ഇതില്‍ അധികം കൈകടത്തുന്നില്ല. സീ­നു­കള്‍  ത­ന്നെ എല്ലാം വി­ശ­ദീ­ക­രി­ക്കും.

NEXT PAGE

പ­രി­പാ­ടി­യു­ടെ ആശ­യം എ­വി­ടെ­ നി­ന്നാ­ണ് ല­ഭി­ച്ചത്?

എ­നി­ക്ക് സിനിമ വളരെ ഇഷ്ടമാണ്­. ഞാന്‍ എം.എ  ക­മ്മ്യൂ­ണി­ക്കേ­ഷനാണ് പഠിച്ചത്‌.  ആ സ­മയ­ത്ത് കു­റേ­യേ­റെ സി­നി­മ­കള്‍  കാ­ണാന്‍ സാ­ധിച്ചു. പി­ന്നീ­ട് കോ­യ­മ്പ­ത്തൂ­രില്‍ ഒ­രു ആര്‍­ട്‌­സ്  ആന്റ് സ­യന്‍­സ് കോ­ളേ­ജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ല­ക്­ച­റ­റാ­യി ജോ­ലി­ചെ­യ്തു. ആ സ­മ­യത്ത് ഫിലിം ക്ലബുകളിലും മറ്റും സജീവമായിരുന്നു. അ­തി­നു­ശേ­ഷം  ര­ണ്ട് വര്‍­ഷം അഡ്വ­ടൈ­സ്‌­മെന്റ് ഫീല്‍­ഡില്‍ വര്‍­ക്ക് ചെ­യ്തു. അതും  വി­ട്ട് അ­സി­സ്റ്റന്റ് ഡയറക്ടറാകാന്‍ നോ­ക്കു­ന്ന­തി­നി­ടെ­യാ­യി­രു­ന്നു റി­പ്പോര്‍­ട്ടര്‍  ചാ­ന­ലി­ലേ­ക്ക് വി­ളി­ക്കു­ന്ന­ത്.

ഞാന്‍ പൊ­തു­വെ അ­ധി­കം ടി.വി പ്രോ­ഗ്രാ­മു­കള്‍ കാ­ണു­ന്ന­യാളല്ല. സിനി­മ  മാ­ത്ര­മേ കാ­ണാ­റു­ണ്ടാ­യി­രു­ന്നുള്ളൂ. എല്ലാ സി­നി­മ­കളും കാ­ണും.  ത­മിഴും തെ­ലുങ്കും ഹോ­ളി­വു­ഡും ബോ­ളി­വു­ഡു­മെല്ലാം.

ചാ­ന­ലി­ലെ­ത്തി­യ­പ്പോള്‍ ഫിലിം ബേ­സ്­ഡാ­യി എ­ന്തെ­ങ്കി­ലും  ചെ­യ്യ­ണ­മെ­ന്നാ­ണ് ആഗ്രഹിച്ചത്‌.  ചാ­ന­ലു­ക­ളി­ലെ  സി­നി­മാ പ­രി­പാ­ടി­യെ­ന്ന­ത്  ഒ­രു സി­നി­മ­യെ­ടു­ത്ത്  അ­തി­ലെ ചി­ല സീ­നു­കളും കാ­ണി­ച്ച് അ­ത് ഹി­റ്റാ­യി  മു­ന്നേ­റു­ക­യാ­ണെ­ന്ന് പ­റ­യു­ന്ന­താ­ണ്. അതു­കൊ­ണ്ടുത­ന്നെ സി­നിമ­യെ  അ­ടി­സ്ഥാ­ന­മാ­ക്കി­യെ­ന്തെ­ങ്കിലും ചെ­യ്യു­ക­യാ­ണെ­ങ്കില്‍  വ്യ­ത്യ­സ്­തമാ­യ ഒ­രു പ­രി­പാ­ടി­ചെ­യ്യ­ണ­മെന്ന്‌ ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു.

ആ സ­മയ­ത്ത് ഇ­റങ്ങി­യ “റേസ്‌”, “കോക്ക്‌ടെയ്ല്‍ ” തു­ടങ്ങി­യ മ­ലയാ­ള  ചി­ത്ര­ങ്ങള്‍ സ്­റ്റാര്‍­മൂ­വീ­സിലും മ­റ്റും മാ­സ­ത്തില്‍ ര­ണ്ടുത­വ­ണ  ഇ­ടു­ന്ന ചി­ത്ര­ങ്ങ­ളു­ടെ ത­നി കോ­പ്പി­യാ­യ­ി­രുന്നു. അ­പ്പോ­ഴാ­ണ്  ഇത്ത­രം കോ­പ്പി­യ­ടി­കള്‍ പൊ­ളിച്ചു­കൊ­ടു­ക്കു­ന്ന ഒ­രു­പ­രി­പാ­ടി  ചെ­യ്യാ­മെ­ന്ന ആശ­യം വ­രു­ന്നത്.

ഓരോ എപ്പിസോഡും ഞങ്ങള്‍ക്കൊരു പുതിയ അനുഭവമാണ്. ശ­രിക്കും ക­ട്ട് കോ­പ്പി ചെ­യ്യാന്‍ ഒ­രു സിനി­മ എ­ഡി­റ്റ്  ചെ­യ്യു­ന്നതു­പോ­ലെ ശ്ര­മ­ക­രമാ­യ പ­ണി­യാണ്. ഇപ്പോള്‍ 23 എപ്പിസോഡുകള്‍ കഴിഞ്ഞു. അജേഷ് ശിവ, സുനില്‍, അജേഷ് എം എന്നിവരാണ് എഡിറ്റര്‍മാര്‍.
സിനിമാ പ്രവര്‍ത്തകര്‍ എങ്ങനെയാണ് കട്ട്‌കോപ്പിയോട് പ്രതികരിച്ചത് ?

ചിലര്‍ നന്നായെന്ന് പറയും. ചിലര്‍ വിളിച്ച് ചീത്തപറയും. ഏതായാലും സന്തോഷം. ചീത്തവിളിക്കുമ്പോള്‍ കൊടുത്തത് കൊണ്ടുവെന്നും നന്നായെന്ന് പറയുമ്പോള്‍ ഞങ്ങള്‍ മാത്രമല്ല കട്ട് കോപ്പി കാണുന്നതെന്ന സന്തോഷവും.

പ്രേ­ക്ഷ­ക­രു­ടെ ഭാ­ഗ­ത്തു­നി­ന്നു­ള്ള അ­ഭി­പ്രാ­യ­മെ­ന്താണ്?

ക­ട്ട് കോ­പ്പി­ചെ­യ്യുന്ന­ത് ഞാ­നാ­ണെ­ന്ന് ചു­രു­ക്കം ചി­ല  ആ­ളു­കള്‍­ക്കേ അ­റി­യൂ. അ­ക്കാര­ണം കൊ­ണ്ടാ­വാം പ്രേ­ക്ഷ­ക­രില്‍ നിന്നും  എ­നി­ക്ക് നേ­രി­ട്ട് അ­ധി­കം ഫീ­ഡ് ബാ­ക്ക് ല­ഭി­ച്ചി­ട്ടില്ല.

ഇന്ന് മിക്ക കോപ്പിയടികളും പ്രേക്ഷകര്‍ തന്നെ കണ്ടുപിടിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്ന സ്ഥലം. അ­റ­ബി­യും ഒ­ട്ട­കവും പി. മാ­ധ­വന്‍­നാ­യരും  എ­ന്ന ചി­ത്ര­ത്തി­ലെ പാ­ട്ടിറ­ങ്ങി ര­ണ്ടാം­ദിവ­സം ത­ന്നെ അ­ത്  കോ­പ്പി­യ­ടി­ച്ച­താ­ണെ­ന്ന് ഫേ­യ്‌­സ് ബു­ക്കില്‍ പോ­സ്­റ്റ് വന്നു.  പി­ന്നെ ഇ­പ്പേ­ാള്‍ സ്­റ്റാര്‍­മൂ­വീ­സിലും മ­റ്റ് കാ­ണി­ക്കു­ന്ന  സി­നി­മ­ക­യു­ടെ ഒ­പ്പം സബ്‌­ടൈ­റ്റില്‍ ഇ­ടാന്‍ തു­ട­ങ്ങി­യി­ട്ടു­ണ്ട്.  അതു­കൊ­ണ്ടുത­ന്നെ ഇ­പ്പോഴ­ത്തെ കാല­ത്തെ പ്രേ­ക്ഷക­രെ പെ­ട്ടെന്ന­ങ്ങ്  പ­റ്റി­ക്കാന്‍ ക­ഴി­യില്ല.

NEXT PAGE

മ­ല­യാ­ള­ത്തി­ലെ ത­ല­മു­തിര്‍­ന്ന സം­വി­ധാ­യ­ക­രു­ടേയും തി­ര­ക്ക­ഥ  കൃ­ത്തു­ക്ക­ളു­ടേയും സി­നി­മ­കള്‍ ക­ട്ട് കോ­പ്പി  പൊ­ളിച്ചു­കൊ­ടു­ത്തി­ട്ടു­ണ്ട്. അ­വ­രു­ടെ പ്ര­തി­കര­ണം  എ­ങ്ങ­നെ­യാ­യി­രു­ന്നു?

പു­തു­താ­യി ഇ­റങ്ങി­യ സി­നി­മ­യു­ടെ റി­വ്യൂ­യില്‍ അ­ത് മോ­ശ­മാ­ണെ­ന്ന്  പ­റ­യു­ന്നതു­പോ­ലെ­യല്ല ക­ട്ട് കോ­പ്പി­യു­ടെ കാ­ര്യം. റി­വ്യൂ­യില്‍  സിനി­മ ക­ണ്ട­യാള്‍ തുറ­ന്ന് പ്ര­തി­ക­രി­ക്കു­ക­യാണ്. അ­ദ്ദേ­ഹ­ത്തി­ന്റെ  റിവ്യൂ ആ സി­നി­മ­യെ­ക്കു­റി­ച്ചു­ള്ള അ­യാ­ളു­ടെ അ­ഭി­പ്രാ­യ­മാണ്. സിനി­മ  ന­ന്നാ­യാലും മേ­ാ­ശ­മാ­യാലും ഒ­ന്ന് ര­ണ്ട് ആ­ഴ്­ചകള്‍­കൊ­ണ്ട്  പ്രേ­ക്ഷ­കന്‍ ബോ­ക്‌­സ് ഓ­ഫീ­സില്‍ മ­റുപ­ടി നല്‍­കും. അതു­കൊ­ണ്ടുത­ന്നെ  സിനിമ കൊ­ള്ളി­ല്ലെ­ന്ന് പ­റ­ഞ്ഞാല്‍ അ­ത് ചെ­യ്­ത­വര്‍ അ­ധി­കം റി­യാ­ക്ട്  ചെ­യ്യില്ല.

വര്‍­ഷ­ങ്ങ­ളാ­യി സ്വ­ന്തം എ­ന്ന് പറ­ഞ്ഞ് സം­വി­ധാ­യ­കനും തി­രക്ക­ഥാ  കൃത്തും അ­ഭി­മാ­നി­ച്ച് ന­ട­ന്ന സിനിമ കോ­പ്പി­യ­ടി­യാ­ണെ­ന്ന് കാ­ണി­ച്ച്  കൊ­ടു­ക്കുന്ന­ത് എ­ന്താ­യാലും അ­ത് ചെ­യ്­തവ­രെ പ്ര­കോ­പി­പ്പി­ക്കും.   അവര്‍ പ്രതികരിക്കും. സ്വാഭാവികം. കട്ട് കോപ്പി സിനിമയ്‌ക്കെതിരല്ല. നല്ല സിനിമയ്ക്കുവേണ്ടിയുള്ളതാണ്.

ജ­ന­പ്രി­യ സി­നി­മ­കള്‍ കോ­പ്പി­യ­ടി­യാ­ണെ­ന്ന് പ­റ­യു­മ്പോള്‍ ചോദ്യം  ചെ­യ്യ­പ്പെ­ടുന്ന­ത് മ­ലയാ­ള സി­നി­മ­യു­ടെ അസ്തിത്വമാണ് ?

ര­ണ്ട് ത­ര­ത്തില്‍ ഇ­തി­നെ കാ­ണാം. ഒ­രു­വി­ഭാ­ഗ­ക്കാര്‍ പ­റ­യുന്ന­ത്  കോ­പ്പി­യ­ടി­ച്ച­താ­ണെ­ങ്കിലും അ­ത് നമ്മ­ളെ എ­ന്റെ­ര്‍­ടൈന്‍  ചെ­യ്യി­ക്കു­ന്നി­ല്ലേ എ­ന്നാ­ണ്.  ഒ­റി­ജി­ന­ലി­നേ­ക്കാള്‍ അ­ത് നമ്മ­ളെ  എ­ന്റെര്‍­ടൈന്‍ ചെ­യ്യി­ച്ചി­ട്ടു­ണ്ടെന്നും പ­റ­യും.

രാ­പ­ക­ലില്ലാ­തെ കഠി­നാ­ദ്ധ്വാ­നം ചെ­യ്­ത്  സ്‌ക്രിപ്റ്റ്  ത­യ്യാ­റാ­ക്കി അ­തില്‍ ഉ­റ­ക്ക­മി­ള­ച്ച്  അ­ധ്വാ­നി­ച്ചാ­ണ്  ഒ­രു സിനി­മ ഉ­ണ്ടാ­ക്കു­ന്നത്. ഇ­ത് ക­ട­യില്‍ ചെന്ന്‌  20 രൂ­പ­യു­ടെ  ഡി­വി­ഡി വാ­ങ്ങി തി­ര­ക്കി­ട്ടൊ­രു  തി­ര­ക്ക­ഥ­യു­ണ്ടാ­ക്കി അ­ത് സി­നി­മ­യാ­ക്കി പ­ണം­വാ­രു­ക­യാ­ണ് ഇ­വി­ടെ  പ­ല­സം­വി­ധാ­യ­കരും ചെ­യ്യു­ന്നത്.

ര­ണ്ടാമ­ത്തെ വി­ഭാ­ഗ­ക്കാര്‍ പ­റ­യു­ന്ന­ത് മ­ലയാ­ള സി­നി­മ­യി­ലെ  ജീര്‍­ണ­ത­കള്‍ പു­റത്തു­കൊ­ണ്ടു­വ­രാന്‍ ഇത്ത­രം പ­രി­പാ­ടി­കള്‍  വേ­ണ­മെ­ന്നാണ്. സൂ­പ്പര്‍­സ്റ്റാ­റു­ക­ളു­ടേ­യും ത­ല­മു­തിര്‍­ന്ന  സം­വി­ധാ­യ­ക­രു­ടേ­യും ഫ്യൂ­ഡ­ലി­സ­മാ­ണ് ഇ­വി­ടെ ന­ട­ക്കു­ന്നത്.

അ­ടു­ത്തി­ടെ പു­റ­ത്തി­റങ്ങി­യ കൃ­ഷ്­ണനും രാ­ധയും എ­ന്ന സി­നിമ­യെ  സി­നി­മ­യെ­ന്ന് വി­ളി­ക്കാന്‍ ക­ഴി­യി­ല്ലെ­ങ്കിലും അ­ത് ചെ­യ്യാന്‍  സ­ന്തോ­ഷ് പ­ണ്ഡി­റ്റ് ഒ­രു ഏ­ഫേര്‍­ട്ട് എ­ടു­ത്തി­ട്ടു­ണ്ട്. സ­ന്തോ­ഷ് പ­ണ്ഡി­റ്റി­നെ മ­ണ്ട­നെ­ന്ന് വി­ളി­ക്കു­ന്ന­വ­രാ­ണ്  യ­ഥാര്‍­ത്ഥ­ത്തില്‍ മ­ണ്ടന്‍­മാര്‍. മ­ല­യാ­ള­ത്തി­ലെ സി­നി­മ­യെ­ടു­ത്ത്  മു­ടി­ഞ്ഞ­വര്‍­ക്ക് സ­ന്തോ­ഷ് പഠി­പ്പിച്ചു­കൊ­ടു­ത്ത ഒ­രു പാ­ഠ­മു­ണ്ട്  ഒ­രു സി­നി­യെ­ടു­ക്കാന്‍ വേ­ണ്ട­തി­ന്റെ പ­കു­തി പണ­മേ അ­തി­നു­വേ­ണ്ടി  ചി­ല­വാ­ക്കേ­ണ്ട­തുള്ളൂ. ഇ­ത് മ­ന­സി­ലാ­ക്കി­യി­രു­ന്നെ­ങ്കില്‍ പത്തും  നൂറും കോ­ടി രൂ­പ­ചി­ല­വാ­ക്കി തല്ലി­പ്പൊ­ളി പ­ട­മെ­ടു­ത്ത് ചി­ല­വാക്കി­യ  കാ­ശി­ന്റെ കാല്‍­ഭാ­ഗം പോലും തി­രി­ച്ചു­പി­ടി­ക്കാ­നാ­വാ­തെ  വേ­ദ­നി­ക്കു­ന്ന പ്രൊ­ഡ്യൂ­സര്‍­മാ­രു­ണ്ടാ­വു­മാ­യി­രു­ന്നില്ല.

NEXT PAGE

മ­ലയാ­ള സി­നി­മ­യില്‍ ഇ­പ്പോ­ഴു­ള്ള യു­വ­നി­ര­യില്‍ പ്ര­തീ­ക്ഷ­യു­ണ്ടോ?


സലിം അഹമ്മദില്‍ നല്ല പ്രതീക്ഷയുണ്ട്. ബുദ്ധിജീവി നാട്യമില്ലാത്ത കോമേഴ്‌സ്യല്‍ മസാലയില്ലാത്ത ആത്മാവിനെ തൊടുന്ന ചലച്ചിത്രഭാഷ. നല്ല സിനിമ എന്നതിനേക്കാള്‍ നന്മയുള്ള സിനിമയാണ് സലിം അഹമ്മദ് ചെയ്തത്.

മ­ലര്‍­വാ­ടി ആര്‍­ട്‌­സ്  ക്ലബ്ല്, അ­പൂര്‍­വ്വ­രാ­ഗം, സോള്‍ട്ട് & പെപ്പര്‍ എ­ന്നീ ചി­ത്ര­ങ്ങള്‍  പു­റ­ത്തി­റ­ങ്ങി­യ­പ്പോള്‍ മ­ലയാ­ള സി­നി­മ­യി­ലെ ന­വ­ത­രംഗം,  മാ­റ്റ­ത്തി­ന്റെ അ­ല­കള്‍ എ­ന്നൊ­ക്കെ­യാ­ണ്  പലരും വി­ശേ­ഷി­പ്പ­ച്ച­ത്.  അതിനോട് യോജിക്കുന്നില്ല. ബയോസ്‌കോപ്പിയും ടി. ഡി ദാസനും മികച്ച ചലച്ചിത്ര നിര്‍മിതികളായിരുന്നു. ഒറിജിനാലിറ്റി പ്രശ്‌നമുണ്ടെങ്കിലും ചാപ്പാകുരിശ് മലയാളത്തില്‍ വന്ന നല്ല വര്‍ക്കാണ്. പാതിവെന്തതാണെങ്കിലും ആദിമധ്യാന്തത്തിന്റെ സംവിധായകന്റെ മനസില്‍ അസാധ്യമായ സിനിമയുണ്ട്.

ഹോ­ളി­വു­ഡ് സി­നി­മ­കള്‍ ക­ണ്ട് അത് അപ്പടി പകര്‍ത്തി സിനി­മ ചെ­യ്യു­ക­യാ­ണ്  പല നവാഗതരും. മ­ല­യാ­ളി­കള്‍­ക്ക് വേണ്ട­ത്  മ­ല­യാ­ള­ത്തി­ന്റെ മ­ണ­മു­ള്ള സി­നി­മ­ക­ളാണ്. ത­മി­ഴില്‍ അ­വ­രു­ടെ  സം­സ്­കാ­ര­വു­മാ­യി ഇ­ഴു­കി­ചേര്‍­ന്ന് നില്‍­ക്കു­ന്ന നി­രവ­ധി സിനി­മ  വരുന്നുണ്ട്.  പ­രു­ത്തി­വീരന്‍, മൈ­ന, സു­ബ്ര­ഹ്മ­ണ്യ­പു­രം  തു­ട­ങ്ങ­ി­യവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

പ­ത്മ­നാ­രാ­ജനും ഭ­ര­ത­നു­മൊ­ക്കെ ഹോ­ളി­വു­ഡ് പ­ട­ങ്ങളുടെ ദൃശ്യഭാഷയും ആഖ്യാനരീതികളും മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണം കൗബോയ് ചിത്രങ്ങങ്ങളുടെ സ്വാധീനം ഭരതന്റെ താഴ്‌വാരത്തിനുണ്ട്. അതൊരിക്കലും അമല്‍നീരദിനെയും വി.കെ പ്രകാശിനെയും പോലുള്ള സംവിധായകര്‍ ചെയ്യുന്നതുപോലെ‍ ഫോട്ടോകോപ്പിയല്ല.  ലോ­ക­സി­നി­മ­ക­ളില്‍ നിന്നും ചി­ല പ്രേ­ര­ണ­കള്‍  ഉള്‍­ക്കൊ­ണ്ട് സി­നി­മ­ചെ­യ്­താല്‍ അ­തി­നെ കോ­പ്പി­യെ­ന്ന്  പ­റ­യാ­നാ­വില്ല. ബ്ലെ­സി­യെ­പ്പോ­ലു­ള്ള സം­വി­ധാ­യ­കര്‍ ലോകസിനിമകള്‍ റ­ഫ­റന്‍­സാ­യി ഉ­പ­യോ­ഗി­ക്കാ­റു­ണ്ട്. അ­തി­നെയും  കോ­പ്പി­യ­ടി­യാ­യി കാ­ണാന്‍ പ­റ്റില്ല.

ഭ­ര­തനും പ­ത്മ­രാ­ജനും എം.ടിയൊക്കെ ചെയ്ത ഹി­റ്റ് പ­ട­ങ്ങള്‍  തി­ര­ഞ്ഞെ­ടു­ത്ത് അ­ത് റീ­മേ­ക്ക് ചെ­യ്യു­ക­യാ­ണ് ഇ­ന്ന് പ­ലരും  ചെ­യ്യു­ന്ന­ത്.  അതിലൊന്നും ഇവരുടെ പ്രതിഭയില്ല.  ഈ  റീ­മേ­ക്ക് ചെയ്­ത ചി­ത്ര­ങ്ങള്‍ എ­ടു­ത്താല്‍ ന­മു­ക്ക് മ­ന­സി­ലാവും  മി­ക്ക­വും എ പ­ട­ങ്ങ­ളെ­ന്ന് വി­ളി­ക്ക­പ്പെ­ടു­ന്ന­വ­യാണ്.  ര­തി­നിര്‍­വേദം, അ­വ­ളു­ടെ രാ­വുകള്‍, ച­ട്ട­ക്കാ­രി തു­ടങ്ങി­യ  സ്­ത്രീ­ക­ഥാ­പാ­ത്ര­ങ്ങള്‍­ക്ക് പ്രാ­ധാ­ന്യ­മുള്ള എ പ­ട­ങ്ങ­ളാ­ണ് അ­വര്‍  റീ­മേ­ക്ക് ചെ­യ്യാന്‍ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­ത്. ബ്ലൂ­ടൂത്തും  പോണ്‍ സൈറ്റുകളു­മൊ­ന്നു­മില്ലാ­ത്ത കാല­ത്ത് യു­വാക്ക­ളെ ഇത്ത­രം  ചി­ത്ര­ങ്ങള്‍ ത്ര­സി­പ്പി­ച്ചി­രുന്നു. ആ അ­നു­ഭ­വ­ങ്ങള്‍  ഒ­രി­ക്കല്‍­കൂ­ടി ഉ­ണ്ടാ­വു­മെ­ന്ന് പ്ര­തീ­ക്ഷി­ച്ച്  തി­യ്യേ­റ്റ­റു­ക­ളി­ലെ­ത്തു­ന്നവ­രെ മു­ന്നില്‍­ക­ണ്ടാ­ണ് ഇത്ത­രം  ചി­ത്ര­ങ്ങ­ളെ­ടു­ക്കു­ന്നത്.

പ­ഴ­യ­കാ­ല­ത്തെ സി­നി­മ­യോ­ടു­ള്ള ആ­രാ­ധ­ന മൂ­ത്താ­ണ് അവര്‍ ഈ  ചി­ത്ര­ങ്ങള്‍ റീ­മേ­ക്ക് ചെ­യ്യു­ന്ന­തെ­ങ്കില്‍ ഭരത്‌ഗോപിയും നെടുമുടിവേണുവുമൊക്കെ നായകവേഷം ചെയ്ത ചിത്രങ്ങള്‍ റീ­മേ­ക്ക് ചെ­യ്യാ­നു­ള്ള  ധൈര്യം കാണിക്കട്ടെ. ആ റേ­യ്­ഞ്ചി­ലു­ള്ള ന­ടന്‍­മാ­രെ യു­വാ­ക്ക­ളില്‍  നി­ന്ന് ക­ണ്ടെത്താ­നൊന്നും ഇ­വര്‍­ക്കാ­വില്ല. അതു­കൊ­ണ്ടു­ത­ന്നെ ഫീമെയ്ല്‍ സ്‌കിന്‍ ഷോ ഓ­റി­യന്റ­ഡാ­യു­ള്ള ചി­ത്ര­ങ്ങള്‍ റീ­മേ­ക്ക് ചെ­യ്യാ­നേ  ഇ­വര്‍ ശ്ര­മിക്കൂ.

അ­ല്ലെ­ങ്കില്‍ പി­ന്നെ ഡേര്‍­ട്ടി പി­ക്‌­ചേര്‍  ചെ­യ്­ത­തു­പോ­ലെ  ചെ­യ്യ­ണം. സിനിമയെന്നാല്‍ എന്റെര്‍ടൈന്‍മെന്റ് മാത്രമാണെന്ന് ആ ചിത്രത്തിലെ മുഖ്യകഥാപാത്രം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. ആ സിനിമയുടെ ഉദ്ദേശവും അത്രതന്നെ.

NEXT PAGE

ക്രി­യേ­റ്റി­വി­റ്റി ഇല്ലാ­ത്തതു­കൊ­ണ്ടാണോഇത്ത­രം കോ­പ്പി­യ­ടി­ക­ളു­ണ്ടാ­വു­ന്നത്?

പ്രൊ­ഡ­ക്ടി­വി­റ്റി ക്രി­യേ­റ്റി­വി­റ്റി എ­ന്നൊ­ക്കെ പ­റ­യുന്ന­ത്  “വീണ്ടും ചി­ല വീ­ട്ടു­കാ­ര്യ­ങ്ങ­ളില്‍” പ­റ­യു­ന്നതു­പോ­ലെ  ഹെയര്‍ ‍­മ­സാ­ജര്‍ കൊ­ണ്ട് ഉ­ണ്ടാ­ക്കാന്‍ ക­ഴി­യു­ന്ന­തല്ലല്ലോ. സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ വരുമ്പോഴാണ്, എളുപ്പപ്പണി നോക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇതൊന്നും തിരിച്ചറിയാനുള്ള ബോധമില്ല എന്ന തെറ്റിദ്ധാരണയില്‍ നിന്നാണു കോപ്പിയടി ഉണ്ടാകുന്നത്. ഇ­ള­വ­ങ്കോ­ട് ദേ­ശം എ­ന്ന ചിത്രം പൊ­ളി­ഞ്ഞ സ­മയ­ത്ത് കെ.ജി  ജോര്‍ജ്    ” ഈ കാ­ല­ഘ­ട്ട­ത്തി­ന്റെ സി­നി­മ എ­ടു­ക്കാന്‍  എ­നി­ക്കാ­വില്ല” എ­ന്ന് പറ­ഞ്ഞ്  നിര്‍ത്തിയെന്ന് കേട്ടിട്ടുണ്ട്. അ­തി­ന്റെ പ­കു­തി  ധൈര്യം ഇ­പ്പോഴ­ത്തെ സം­വി­ധാ­യ­കര്‍ കാ­ണി­ക്ക­ണ­മാ­യി­രു­ന്നു.  നല്ല തിര­ക്ക­ഥ കി­ട്ടി­യാല്‍ നല്ല പ­ടം ചെ­യ്യാ­മെ­ന്നൊ­ക്കെ­യു­ള്ള  ക്ലീ­ഷേ ഡ­യ­ലോ­ഗു­കള്‍ മാ­ത്ര­മാ­ണ് ഈ സം­വി­ധാ­യ­ക­രില്‍  നി­ന്നു­ണ്ടാ­വു­ന്ന­ത്.

നല്ല ഹോ­ളി­വു­ഡ് ചി­ത്ര­ത്തില്‍ നി­ന്ന് കോ­പ്പി­യ­ടി­ച്ച്  സി­നി­മ­ചെ­യ്യ­ണ­മെ­ന്ന് സൂ­പ്പര്‍­സ്റ്റാ­റു­കള്‍  ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്ന് ചി­ല തിരക്കഥാകൃത്തുകള്‍   ഇ­വ­രു­ടെ പേ­രു­കള്‍ ഉ­ദ്ധ­രി­ച്ച് പ­റ­ഞ്ഞി­ട്ടുണ്ട്. അ­ത്  ശ­രി­യാ­ണെ­ന്ന് വി­ശ്വ­സി­ക്കുക­യേ ചെ­യ്യാന്‍ ക­ഴിയൂ. പല പ്രമുഖ സം­വി­ധാ­യ­ക­രു­ടെയും  ഇതു­പോ­ലു­ള്ള സി­നി­മ­കള്‍ ക­ണ്ട­പ്പോള്‍ ഞാന്‍ ആദ്യം  ക­രു­തി­യി­ട്ടു­ണ്ട് അവ­രെ തി­ര­ക്ക­ഥാ­കൃക­ത്തു­ള്‍  പ­റ്റി­ച്ച­താ­ണെന്ന്. എ­ന്നാല്‍ ഒ­റി­ജി­നല്‍ സി­നി­മ­യി­ലെ  ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ രൂ­പ­ഭാ­വം പോലും കോ­പ്പി­യ­ടി­ച്ചാ­ണ് ഇ­വര്‍  സിനി­മ ചെ­യ്­തി­ട്ടു­ള്ള­തെ­ന്ന് ശ­രിക്കു­നോ­ക്കി­യാല്‍ മ­ന­സി­ലാ­വും.  ഒ­റി­ജി­ന­ലില്‍ ത­ടി­യു­ള്ള ഒ­രാ­ളാ­ണ് ക­ഥാ­പാത്രം ചെ­യ്­ത­തെ­ങ്കിലും  ഇ­വി­ടെയും അ­തേ ആ­കാ­ര­മു­ള്ള ഒ­രാ­ളെ തി­ര­ഞ്ഞെ­ടു­ക്കും. സിനിമയിലെ കോ­പ്പി­യ­ടി­യു­ടെ ആ­ചാ­ര്യാ­നാ­ണ് പ്രി­യ­ദര്‍­ശന്‍. മി­കച്ച  കോ­പ്പി­യ­ടി­ക്കാ­ര­നു­ള്ള ലൈ­ഫ് ടൈം എ­ച്ചീ­വ്‌­മെന്റ്  അ­വാര്‍­ഡു­ണ്ടെ­ങ്കില്‍ അ­ത് തീര്‍­ച്ച­യായും ന­ല്‍­കേണ്ട­ത്  പ്രി­യ­ദര്‍­ശ­നാ­ണ്. പക്ഷേ കൃത്യം സാധനം പറിച്ചുനടാന്‍ പ്രിയദര്‍ശനുള്ള അസാധാരണ കഴിവ് നമ്മുടെ മറ്റു കോപ്പിയടി സംവിധായകര്‍ക്കില്ല. എത്രകോപ്പിയടിച്ചാലും പ്രിയദര്‍ശനില്‍ പ്രതിഭയുണ്ട്. കാഞ്ചീവരം എടുത്ത് പ്രിയന്‍ അത് തെളിയിച്ചതാണ്.

ഏ­റെ വി­വാ­ദ­ങ്ങള്‍ കൊ­ണ്ടു ശ്ര­ദ്ധ­നേ­ടി­യ­താ­ണ് ഇ­ത്ത­വണ­ത്തെ ഫിലിം  ഫെ­സ്റ്റി­വെല്‍ . ഫെ­സ്റ്റി­വെ­ലി­നെ­ക്കു­റി­ച്ചു­ള്ള അ­ഭി­പ്രായം?

ഇവിടുത്തെ കൊടികെട്ടിയ ഫിലിംഫെസ്റ്റിവെലുകളെല്ലാം രാഷ്ട്രീയ കയ്യാങ്കളി മാത്രമാണ്. ഇതിലും ഭേദപ്പെട്ട സാധ്യതകള്‍ ഇന്റര്‍നെറ്റിനും ഡിവിഡി ലൈബ്രറികളും നല്‍കുന്നുണ്ട്. ഗ്രാമങ്ങളിലെയും കോളേജുകളിലെയും ഫിലിം ഫെസ്റ്റുവലുകളിലും സിനിമയുണ്ട്.

പോക്കിരിരാജകള്‍ തുലയട്ടെ…

‘സിനിമഎനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമാണ്’

മോഹന്‍ലാല്‍ മോശം നടന്‍, ഏപ്രില്‍ ഫൂളിന് മോശം സിനിമക്കുള്ളമൂന്ന് ‘പുരസ്‌കാരങ്ങള്‍’

കൊച്ച ബാംബയില്‍ നിന്നൊരു സുവിശേഷം

സിനിമയറിയാത്തസിനിമാക്കാരന്‍ മന്ത്രി

Malayalam news

Kerala newsin English

We use cookies to give you the best possible experience. Learn more