എഡിറ്റര്‍
എഡിറ്റര്‍
തോമസ് സെബാസ്റ്റ്യന്റെ സില്‍മാ നടന്‍ ആസിഫ് അലി
എഡിറ്റര്‍
Monday 19th March 2012 11:44am

മായാബസാറിനുശേഷം തോമസ് സെബാസ്റ്റിയന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകും. സില്‍മാ നടന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗോവിന്ദ് വിജയന്റെ തിരക്കഥയിലാണ് സില്‍മാ നടന്‍ ഒരുങ്ങുന്നത്.

അഖില്‍ സിനിമയുടെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സലിംകുമാര്‍, ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നായിക ഉള്‍പ്പെടെയുള്ളവരുടെ കാര്യം തീരുമാനിച്ചുവരികയാണ്. സില്‍മാ നടന്റെ ഷൂട്ടിങ് ജൂലൈയില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മായാബസാര്‍ ബോക്‌സ് ഓഫീസില്‍ എട്ടുനിലയില്‍ തകര്‍ന്നിരുന്നു. തിരക്കഥയിലെ പാളിച്ചകളായിരുന്നു മായാബസാറിന് തിരിച്ചടിയായത്. ഈ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് സില്‍മാനടനുമായി സെബ്‌സറ്റിയനെത്തുന്നത്.

Malayalam News

Kerala News In English

Advertisement