Administrator
Administrator
കാസനോവ ക്രിസ്മസിന്
Administrator
Monday 3rd October 2011 4:01pm
Monday 3rd October 2011 4:01pm

നോട്ട്ബുക്കിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ച ചിത്രമാണ് പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്കെത്തുന്നത്. ക്രിസ്മസ് കാഴ്ചയായി ഡിസംബര്‍ 16 ന് കാസനോവ പ്രദര്‍ശനത്തിനെത്തും.

ബജറ്റായിരുന്നു തുടക്കത്തില്‍ കാസനോവയ്ക്കുള്ള പ്രധാന വെല്ലുവിളി. റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി. എന്നാല്‍ പിന്നെയും പലകാരണങ്ങളാല്‍ ചിത്രം നീണ്ടുപോയി. ഒരു ഘട്ടത്തില്‍ സിനിമ നടന്നേക്കില്ലെന്ന റിപ്പോര്‍ട്ടുകളും വന്നു. ലാല്‍ അനുവദിച്ച ഡേറ്റില്‍ ഇടയ്ക്ക് റോഷന്‍ ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ഇവിടം സ്വര്‍ഗമാണ് സംവിധാനം ചെയ്തു. ഇതിന് ശേഷം കാസനോവയുടെ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചു. ബജറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചയിച്ച സ്ഥലങ്ങളില്‍ നിന്ന് ലൊക്കേഷന്‍ മാറി. ഇപ്പോള്‍ നാല് ഷെഡ്യൂളിലായാണ് ചിത്രം പൂര്‍ത്തിയായത്. ഇടയ്ക്ക് ബാങ്കോക്കില്‍ ഷൂട്ടിങ്ങിനിടെ ലാല്‍ അപടകത്തില്‍പെടുകയും അത്ഭുതരമായി പരിക്കേല്‍ക്കാതെ രക്ഷപെടുകയും ചെയ്ത സംഭവവുമുണ്ടായി.

ലാലിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് കാസനോവ. പൂര്‍ണമായും വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഇതിന്. എട്ട് കോടിക്ക് മേലെയാണ് സിനിമയുടെ മുതല്‍മുടക്ക്. ആശിര്‍വാദ് സിനിമാസ് വിതരണത്തിനെത്തിക്കുന്ന ചിത്രം 125 ഓളം തിയേറ്ററുകളിലായിരിക്കും റിലീസ് ചെയ്യുക. ശ്രേയ സരണ്‍, ലക്ഷ്മി റായ്, റോമ, സഞ്ജന ഒപ്പം അഞ്ച് സൂപ്പര്‍ മോഡലുകളും ചിത്രത്തില്‍ അണിനിരക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം നടത്തുന്ന കഥാപാത്രമാണ് ചിത്രത്തില്‍ ലാലിന്റേത്. പ്രണയം ആഘോഷമാക്കി ജീവിക്കുന്ന നായകനാണ് സിനിമയില്‍.

ദുബായിലും ബാങ്കോക്കിലുമായി പൂര്‍ത്തിയാവുന്ന ചിത്രം ഓണം റിലീസായി എത്തിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് റിലീസ് നീട്ടി. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളും ഗാനസീനുകളും ലൊക്കേഷനുകളും കാസനോവയുടെ ഹൈലൈറ്റാണ്. ആക്ഷന്‍ ഒരുക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തരായ ഫ്രാന്‍സ് സ്പില്‍ഹോസ് ടീമാണ്. അഞ്ച് ഗാനരംഗങ്ങളാണ് കാസനോവയിലുള്ളത്. ഗോപി സുന്ദര്‍, അല്‍ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്, ശങ്കര്‍, റിയാസ് ഖാന്‍ തുടങ്ങി വന്‍താര നിരതന്നെയുണ്ട് കാസനോവയ്ക്കു പിന്നില്‍.

നൂറിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജഗതി ഇതില്‍ നായകന്റെ അസിസ്റ്റന്റ്‌റ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. ട്രാഫിക്കിന് ശേഷം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ വരുന്ന സിനിമയാണ് കാസനോവ.