സൈബര്‍ 'ആങ്ങളമാരുടെ' വായടപ്പിച്ച് അനുശ്രീ; സ്വിമ്മിങ് പൂള്‍ ചിത്രത്തിനൊപ്പം മാസ് ഡയലോഗും
Malayalam Cinema
സൈബര്‍ 'ആങ്ങളമാരുടെ' വായടപ്പിച്ച് അനുശ്രീ; സ്വിമ്മിങ് പൂള്‍ ചിത്രത്തിനൊപ്പം മാസ് ഡയലോഗും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th December 2020, 1:08 pm

മൂന്നാറില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് നടി അനുശ്രീ. മൂന്നാറില്‍ നിന്നെടുത്ത പല ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സ്വിമ്മിങ് പൂളില്‍ നിന്നെടുത്ത ഒരു ചിത്രം പോസ്റ്റു ചെയ്ത അനുശ്രീക്കെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി.

സ്വിമ്മിങ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നെലായിരുന്നു അനുശ്രീക്കെതിരെ ചില സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയത്.

എന്നാല്‍ ഇവരുടെ വായടപ്പിച്ച് കൊണ്ട് വീണ്ടും സമാനമായ ഒരു ചിത്രം പോസ്റ്റു ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ. ചിത്രം മാത്രമല്ല സൈബര്‍ ആങ്ങളമാര്‍ക്ക് കുറിക്കുകൊള്ളുന്ന ഒരു മറുപടിയും താരം നല്‍കിയിട്ടുണ്ട്.

ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? എന്ന തലക്കെട്ടിലാണ് താരം സ്വിമ്മിങ് പൂള്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്.

വിമര്‍ശകര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച മറുപടിയാണ് ഇതെന്നും തലക്കെട്ട് അടക്കം കൊടുത്ത അനുശ്രീക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ തുടങ്ങിയ കമന്റുകളാണ് അനുശ്രീയുടെ പോസ്റ്റിന് താഴെ വരുന്നത്. രണ്ടുദിവസത്തേക്ക് ആങ്ങളമാര്‍ക്കുള്ളതായെന്നും പൊങ്കാലയ്ക്ക് സമയമായെന്ന് പറയുന്നവരും ഉണ്ട്.

16 ഡിഗ്രി തണുപ്പില്‍ ഹില്‍ടോപ്പിലുള്ള ടീ എസ്റ്റേറ്റിലാണ് താനെന്നും ഫ്രോസണ്‍ പള്ളി നീരാട്ടാണെന്നും പറഞ്ഞ് മറ്റൊരു ചിത്രവും അനുശ്രീ പോസ്റ്റു ചെയ്തിട്ടുണ്ട്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിത്, സുഹൃത്ത് മഹേഷ് എന്നിവരാണ് അനുശ്രീയ്‌ക്കൊപ്പമുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayalam Actress Anusree Swimming Pool Picture and Funny Caption