Administrator
Administrator
ഹിന്ദി സംസാരിക്കാന്‍ പൃഥ്വിരാജ് ബുദ്ധിമുട്ടുന്നു
Administrator
Thursday 1st March 2012 12:15pm

pritwirajതെന്നിന്ത്യന്‍ യൂവസൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ബോളിവുഡ് ചിത്രം അയ്യയുടെ തിരക്കിലാണ്. എന്നാല്‍ ഇംഗ്ലീഷും മലയാളവും അനായാസമായി കൈകാര്യം ചെയ്യുന്ന പൃഥ്വിവിനെ ഹിന്ദി വലയ്ക്കുകയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.

ഒരു വരി ഡയലോഗ് പഠിക്കാന്‍ മണിക്കൂറുകളാണ് പൃഥ്വി എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അയ്യയുടെ സ്‌ക്രിപ്റ്റ് വളരെ ബുദ്ധിമുട്ടാണ്. മാതൃഭാഷയായ മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നിവ എളുപ്പം കൈകാര്യം ചെയ്യുന്ന പൃഥ്വി കുറേവിയര്‍ത്താണ് ഡയലോഗുകള്‍ പറയുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഹിന്ദി പഠിക്കാനുള്ള ബുദ്ധിമുട്ടുകാരണം പൃഥ്വിവിന് സംവിധായകന്‍ പ്രത്യേക റിഹേഴ്‌സല്‍ സമയം നല്‍കുന്നുണ്ടെന്നാണറിയുന്നത്. കഥാപാത്രത്തിന് പൂര്‍ണത കൈവരിക്കുന്നതിനായി എന്തു റിസ്‌കും എടുക്കുന്ന നടന്‍ ഭാഷയുമായി കോംപ്രമൈസ് ചെയ്യാന്‍ ഒട്ടും തയ്യാറാവുന്നുമില്ല. എന്നിരുന്നാലും പൃഥ്വിവിന്റെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുമോ എന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണറിയുന്നത്.

ചിത്രത്തിലെ നായിക റാണി മുഖര്‍ജി നടനെ ഏറെ സഹായിക്കുന്നുണ്ട്. ചിലപ്പോള്‍ റാണി നടനെ കളിയാക്കും. ചിത്രീകരണം തുടങ്ങി കുറച്ചുനാള്‍കൊണ്ടുതന്നെ ഇരുവരും നല്ല സുഹൃത്തുക്കളായെന്നും റിപ്പോര്‍ട്ടുണ്ട്.

മോഹന്‍ലാല്‍, കമലഹാസന്‍, മാധവന്‍, രജനീകാന്ത് തുടങ്ങി ചുരുക്കം ചില തെന്നിന്ത്യന്‍ നായകതാരങ്ങള്‍ക്ക് മാത്രമാണ് ബോളിവുഡില്‍ നല്ല തുടക്കം ലഭിച്ചത്. അങ്ങനെ നോക്കുമ്പോള്‍ പൃഥ്വിവിന് ലഭിച്ചിരിക്കുന്നത് വലിയൊരു അവസരമാണ്.

Malayalam news

Kerala news in English

Advertisement