എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചത് സി.ബി.ഐ അന്വേഷിക്കും
എഡിറ്റര്‍
Thursday 27th June 2013 12:08pm

 

kunjalikutty

തിരുവനന്തപുരം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിന്റെ നിയമനം സി.ബി.ഐ അന്വേഷിക്കും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാനാണ് അബ്ദുള്‍ റഷീദ്.

അബ്ദുള്‍ റഷീദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ സി.ബി.ഐ മരവിപ്പിച്ചു. രണ്ട് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപയുണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായ കെ. അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതില്‍ തട്ടിപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.

Ads By Google

പോലീസ് ഉദ്യോഗസ്ഥനായ ഒരാളെ പാസ്‌പോര്‍ട് ഓഫീസറായി നിയമിക്കുന്നത് ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ ആദ്യമായിരിക്കും. ഇയാളെ മുന്‍നിര്‍ത്തി മനുഷ്യക്കടത്തും പെണ്‍വാണിഭവും പാസ്‌പോര്‍ട്ട് തിരുത്തലും നടന്നുവെന്നും വി.എസ് ആരോപിച്ചിരുന്നു.

ഈ സമയത്ത് 137 കേസുകളാണ് പാസ്‌പോര്‍ട്ട് തിരുത്തലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും  2012 ഡിസംബര്‍ 12 ന് കുഞ്ഞാലിക്കുട്ടി പോലീസുകാരുടെ യോഗം വിളിച്ച് കേസ് എടുത്തതിന് അവരെ ശാസിച്ചതായും വി.എസ് ഇന്നലെ പറഞ്ഞിരുന്നു.

പാസ്‌പോര്‍ട്ട് തിരുത്താനുള്ള അനുമതി നല്‍കിയത് കുഞ്ഞാലിക്കുട്ടിയാണ്. അതുപോലെ തന്നെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ അബ്ബാസ് സേഠിന്റെ മരണവും അന്വേഷിക്കണമെന്നും വി.എസ് ആരോപിച്ചിരുന്നു.

അബ്ദുല്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചപ്പോള്‍ താന്‍ ആരോപണം ഉന്നയിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടിയും കേന്ദ്ര മന്ത്രി ഇ. അഹമ്മദും ഇതിന് മറുപടി പറയണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

 

Advertisement