എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ എന്റെ ലക്ഷ്യത്തിലെത്തി; എന്നെ കാത്തിരിക്കേണ്ട’ മലപ്പുറത്ത് കാണാതായ യുവാവിന്റെ സന്ദേശം
എഡിറ്റര്‍
Thursday 21st September 2017 12:00pm

കോഴിക്കോട്: താന്‍ ലക്ഷ്യസ്ഥാനത്തെത്തിയെന്ന് മലപ്പുറത്ത് കാണാതായ യുവാവിന്റെ സന്ദേശം. ടെലഗ്രാം ആപ്പ് വഴിയാണ് യുവാവ് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചത്.

മലപ്പുറത്ത് നിന്നും കാണാതായ പള്ളിപ്പടി സ്വദേശി നജീബാണ് സന്ദേശം അയച്ചത്. നജീബ് ഐ.എസ്.ഐ.എസിലെത്തിയെന്ന സൂചന നല്‍കുന്നതാണ് സന്ദേശമെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 26നാണ് നജീബിനെ കാണാതായത്. നജീബിന്റെ തിരോധാനത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിച്ചുവരികയാണ്.

‘ഞാന്‍ എന്റെ ലക്ഷ്യസ്ഥാനത്തെത്തി. ഇവിടുത്തെ ആളുകള്‍ പ്രവാചകന്റെ അനുയായികളെപ്പോലെയാണ്. ഇത്രയും മഹത്തായ മറ്റൊരു ഇടവുമില്ല’ എന്നാണ് നജീബ് അയച്ച സന്ദേശത്തില്‍ പറയുന്നത്.


Also Read: മുസ്‌ലിം യുവാവിനൊപ്പം ഇരുന്നതിന് ഹിന്ദുപെണ്‍കുട്ടിയ്ക്ക് ബി.ജെ.പി നേതാവിന്റെ മര്‍ദ്ദനം: പ്രായപൂര്‍ത്തിയായ ഞങ്ങള്‍ പ്രണയത്തിലാണെന്ന് വിളിച്ചുപറഞ്ഞ് പെണ്‍കുട്ടി


പൊലീസിനെ സമീപിക്കേണ്ടതില്ലെന്നും അവര്‍ നിങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുമെന്നും അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെന്നും നജീബ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

തന്നെപ്പോലെ പലായനം ചെയ്യാന്‍ ബന്ധുക്കളോട് അദ്ദേഹം സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ഇന്ത്യക്കാരാണെന്നും ഇവിടെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും നജീബിന് മാതാവ് മറുപടി നല്‍കി.

ഇത് തന്റെ അവസാന സന്ദേശമാണെന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

ഫോട്ടോ കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി

Advertisement