എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് കുതിപ്പ്
എഡിറ്റര്‍
Monday 17th April 2017 9:18am


മലപ്പുറം: മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയത്തിലേക്ക്.നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിലും യു.ഡി.എഫ് മികച്ച നിലയില്‍ മുന്നേറുകയാണ്.

മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് മുന്നേറുകയാണ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് ഭരിക്കുന്ന പല പഞ്ചായത്തുകളിലും യു.ഡി.എഫ് വന്‍മുന്നേറ്റം കാഴ്ചവെച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലും കൊണ്ടോട്ടി പഞ്ചായത്തിലുമാണ് എല്‍.ഡി.എഫിന് മുന്നേറ്റം കാഴ്ചവെയ്ക്കാനായത്.

മഞ്ചേരിയിലെ ചെറുപള്ളിക്കല്‍, കാരക്കുന്ന് തുടങ്ങി എല്‍.ഡി.എഫിന് വലിയ സ്വാധീനമുള്ള മേഖലകളില്‍വരെ 1000ത്തിലേറെ വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മുന്നേറുകയാണ്.

പെരിന്തല്‍മണ്ണയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മേലാറ്റൂര്‍,ചെമ്മാടിയോട്, കാരൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ചെറിയ തോതില്‍ എല്‍.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. എന്നാല്‍ ഇവിടെയും കുഞ്ഞാലിക്കുട്ടിയുടെ മുന്നേറ്റം തന്നെയാണ് കാണുന്നത്.


Must Read: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം: ആക്രമണത്തിന് ഇരയായത് ആലങ്ങാട് സ്വദേശി


മങ്കടയില്‍ വള്ളിക്കാന്‍പറ്റ, കൂട്ടിലങ്ങാടി ഭാഗങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇത് ലീഗിന് വന്‍ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ഇവിടെ വന്‍മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ കുഞ്ഞാലിക്കുട്ടിയ്ക്കു കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 579വോട്ടുകള്‍ക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ച പെരിന്തല്‍മണ്ണയില്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ടായിരം കടന്നിരിക്കുകയാണ്.

വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 35,000കടന്നു.

Advertisement