എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും പോരാടാനായി മലാല തിരിച്ചുവരുന്നു
എഡിറ്റര്‍
Saturday 20th October 2012 8:16am

ലണ്ടന്‍: ഒടുവില്‍ പ്രാര്‍ത്ഥന ദൈവം കേട്ടു. മലാല ജീവിതത്തിലേക്ക് മടങ്ങിവരുകയാണ് ഒപ്പം കോടിക്കണക്കിന് ജനതയുടെ മനസിലേക്കും. മരണത്തെ മുന്നില്‍ കണ്ടിട്ടും അതില്‍ നിന്നെല്ലാം മോചിതയായി മലാല എത്തുന്നതും കാത്ത് ഇരിക്കുകയാണ് ലോകം.

Ads By Google

താലിബാന്‍ ഭീകരരുടെ വെടിയേറ്റ് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന മലാലയ്ക്ക് പരസഹായത്തോടെ എഴുന്നേറ്റ് നില്‍ക്കാനും എഴുതാനും കഴിയുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

‘അവളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സന്തോഷവതിയായ അവള്‍ ആശുപത്രി ജീവനക്കാരുമായി നന്നായി ഇടപഴകുന്നു, ഇടയ്‌ക്കൊക്കെ എഴുതുന്നുമുണ്ട്’മലാലയെ ചികിത്സിക്കുന്ന ഡോ. ഡേവിഡ് റോസര്‍ പറഞ്ഞു.

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തിന്റെ കണ്ണിലുണ്ണിയായ മലാലയെന്ന 14 കാരി പത്ത് ദിവസം മുന്‍പാണ് താലിബാന്‍ ത്രീവ്രവാദികളുടെ വെടിയേല്‍ക്കുന്നത്.

സ്‌കൂള്‍ വിട്ട് വരും വഴിയാണ് മലാലയെയും രണ്ട് കൂട്ടുകാരികളെയും സ്‌കൂള്‍വാനില്‍ നിന്ന് വിളിച്ചിറക്കി ഭീകരര്‍ വെടിവച്ചത്. കഴുത്തിന് വെടിയേറ്റ മലാലയെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികില്‍സക്കായി ലണ്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

മലാലയുടെ കഴുത്തിലേറ്റ വെടിയുണ്ട പാക്കിസ്ഥാനിലെ ആശുപത്രിയില്‍ തന്നെ നീക്കം ചെയ്തിരുന്നു. വെടിയേറ്റഭാഗത്തെ അണുബാധ ഭേദപ്പെട്ടുവരികയാണ്. ഇനിയും അല്പദിവസം കൂടി മലാലയെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ കിടത്താനാണ് തീരുമാനം.

ഏതാനും ആഴ്ചകൊണ്ട് മലാലയുടെ നില മെച്ചപ്പെടുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. മലാലയ്ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ഒരു ദിവസം മാത്രം ആശുപത്രി വെബ്‌സൈറ്റില്‍ 2300 സന്ദേശങ്ങള്‍ വരെ എത്തിയിരുന്നു.

Advertisement