എഡിറ്റര്‍
എഡിറ്റര്‍
മലാലയെ അക്രമിച്ചത് പാക്കിസ്ഥാന്‍ സൈന്യം മുന്‍പ് വിട്ടയച്ച ഭീകരന്‍
എഡിറ്റര്‍
Friday 19th October 2012 12:20am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയെ ആക്രമിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തടവിലാക്കി വിട്ടയച്ച വിട്ടയച്ച ഭീകരനെന്ന് വെളിപ്പെടുത്തല്‍.

Ads By Google

മലാലയെ വെടിവെച്ച സംഘത്തിലുണ്ടായിരുന്ന അത്താവുള്ളയെ 2009ല്‍ തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടിക്കിടയില്‍ പിടികൂടിയിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനുശേഷം ഇയാളെ വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് മുതിര്‍ന്ന രണ്ട് പാക് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ അറിയിച്ചത്.

മലാലയെ വെടിവെച്ചശേഷം അത്താവുള്ള അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായാണ് കരുതുന്നത്. ഇയാളുടെ ഒളിത്താവളത്തെ കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

പാക് താലിബാന്‍ നേതാവായ മൗലാന ഫസലുള്ളായുടെ നിര്‍ദേശപ്രകാരമാണ് അത്താവുള്ളയും സംഘവും ആക്രമണം നടത്തിയത്.
അഫ്ഗാനിസ്ഥാനിലാണെങ്കില്‍ അത്താവുള്ളയെ പിടിക്കാനുള്ള പാക് പോലീസിന്റെ ശ്രമം വിജയിക്കാന്‍ സാധ്യതയില്ല. മാതാവും സഹോദരങ്ങളുമടക്കമുള്ള അടുത്ത ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് അത്താവുള്ളയെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് പോലീസ് പ്രയോഗിക്കുന്നത്.

14 കാരിയായ മലാലയെ ഈ മാസമാദ്യമാണ് താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചത്.

സ്‌കൂള്‍ ബസില്‍ കയറിയ രണ്ട് ഭീകരര്‍ മലാലയെ വെടിവെയ്ക്കുകയായിരുന്നു. പെഷാവര്‍ സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മലാലയുടെ തലയില്‍നിന്ന് വെടിയുണ്ട നീക്കംചെയ്തിരുന്നു. എന്നാല്‍ ആരോഗ്യം മെച്ചപ്പെടാത്തതിനെത്തുടര്‍ന്നാണ് റാവല്‍പിണ്ടിയിലേക്ക് മാറ്റിയത്. മലാല
ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്.

വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാലയെഴുതിയ ഡയറി ബി.ബി.സി.യുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചു. ഇതോടെ മലാല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയും താലിബാന്‍ തീവ്രവാദികളുടെ ശത്രുവും ആവുകയായിരുന്നു.

Advertisement