എഡിറ്റര്‍
എഡിറ്റര്‍
മലാല ആക്രമണം; പ്രതിഷേധിച്ച മാധ്യമങ്ങളെ താലിബാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Sunday 14th October 2012 12:46pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ മലാല യുസഫ്‌സായിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ താലിബാനെതിരെ പ്രതിഷേധിച്ച മാധ്യമങ്ങളെ ആക്രമിക്കാന്‍ താലിബാന്‍ ഒരുങ്ങുന്നു.

തെഹ്‌രീകെ താലിബാന്‍ എന്ന തീവ്രവാദ സംഘടന രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളെ ലക്ഷ്യമിടുന്നതായാണ് ബി.ബി.സിയുടെ ഉര്‍ദു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.

Ads By Google

മെഹ്‌സൂദും അനുയായി നദീം അബ്ബാസ് എന്ന ഇന്‍തിഖാമിയുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍ നിന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ഇക്കാര്യം വെളിപ്പെട്ടത്.

കറാച്ചി, ലഹോര്‍, റാവല്‍പിണ്ടി, ഇസ്‌ലാമബാദ് തുടങ്ങിയ നഗരങ്ങളിലെ മാധ്യമങ്ങളെ ആക്രമിക്കാനാണ് മെഹ്‌സൂദ് ആവശ്യപ്പെടുന്നത്.
പാക്കിസ്ഥാനി താലിബാന്റെ മുഖ്യനേതാവ് ഹക്കിമുല്ല മെഹ്‌സൂദ് തന്റെ അനുയായികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടങ്ങളിലെ മാധ്യമ ഓഫിസുകള്‍ക്ക് പ്രത്യേക സുരക്ഷ ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂള്‍ ബസില്‍ കയറിയ രണ്ട് ഭീകരര്‍ മലാലയെ വെടിവച്ചത്. പെഷാവര്‍ സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മലാലയുടെ തലയില്‍നിന്ന് വെടിയുണ്ട നീക്കംചെയ്തിരുന്നു. എന്നാല്‍ ആരോഗ്യം മെച്ചപ്പെടാത്തതിനെത്തുടര്‍ന്നാണ് റാവല്‍പിണ്ടിയിലേക്ക് മാറ്റിയത്.

സ്വാത് താഴ്‌വരയുടെ നിയന്ത്രണം പിടിച്ചെടുത്തശേഷം താലിബാന്‍ അവിടത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാലയെഴുതിയ ഡയറി ബി.ബി.സി.യുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചു. ഇതോടെ മലാല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയും താലിബാന്‍ തീവ്രവാദികളുടെ ശത്രുവും ആവുകയായിരുന്നു.

Advertisement