എഡിറ്റര്‍
എഡിറ്റര്‍
മലാല ‘കോമ’യിലെന്ന് ഡോക്ടര്‍മാര്‍; അക്രമിസംഘത്തലവനെ പിടിക്കുന്നവര്‍ക്ക് പാകിസ്ഥാന്‍ പാരിതോഷികം
എഡിറ്റര്‍
Tuesday 16th October 2012 12:16am

പാക്കിസ്ഥാന്‍: പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസുഫ്‌സായിയെ വധിക്കാന്‍ ആസൂത്രണം ചെയ്ത തഹ്‌രിക്-ഇ-താലിബാന്‍ എന്ന സംഘടനയുടെ തലവനെ കണ്ടെത്തുന്നവര്‍ക്ക് പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പാരിതോഷികം പ്രഖ്യാപിച്ചു.

Ads By Google

അഫ്ഗാനിസ്ഥാന്‍ ബോര്‍ഡറിന് സമീപപ്രദേശത്താണ് മലാലയെ വധിക്കാനുള്ള ഗൂഢാലോചന നടന്നെതെന്ന് മാലിക് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മലാലയെ വധിക്കാന്‍ ശ്രമിക്കുന്നതുവരെ താലിബാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും എന്താണ് ചെയ്യാന്‍ പോവുന്നതെന്നും തങ്ങള്‍ക്കറിയില്ലായിരുന്നെന്ന് മാലിക് പറഞ്ഞു.

മലാലയെ ആക്രമിച്ചതിന് പിന്നില്‍ തഹ്‌രിക്-ഇ-താലിബാനാണെന്നും അതിന്റെ തലവനെ പാക്കിസ്ഥാന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് കണ്ടുപിടിക്കുമെന്നും മാലിക് പറഞ്ഞു.

വിദവിദഗ്ധ ചികിത്സയ്ക്കായി യു.കെ യിലേക്ക് കൊണ്ടുപോയ മലാല ജീവിതത്തിലേക്ക് വന്‍തിരിച്ച് വരവ് നടത്തുകയാണെന്ന് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ പറഞ്ഞു. മലാലയുടെ നട്ടെല്ലിന് തറച്ച ബുള്ളറ്റ് പാക്കിസ്ഥാനി ഡോക്ടര്‍മാര്‍ എടുത്ത് മാറ്റിയിരുന്നു. അതിന് ശേഷം മലാല കോമയിലാണ്. ചികിത്സയുടെ ഭാഗമായി കൂടുതല്‍ പരിശോധനകള്‍ക്ക് ഇന്ന് മലാലയെ വിധേയയാക്കും.

Advertisement