എഡിറ്റര്‍
എഡിറ്റര്‍
നിങ്ങളെ വിശ്വസിക്കുന്നവരെ ബോധപൂര്‍വം ചതിക്കരുതായിരുന്നു; സെലിബ്രറ്റി പേജ് ദുരുപയോഗത്തെ തുടര്‍ന്ന് പേജ് ഡിലീറ്റ് ചെയ്ത് മാലാ പാര്‍വതി
എഡിറ്റര്‍
Sunday 6th August 2017 2:04pm

തിരുവനന്തപുരം: ഫേസ്ബുക്ക് ഔദ്യോഗികമായി വെരിവൈഫൈ ചെയ്ത സെലിബ്രറ്റികളുടെ പേജുകള്‍ പോലും അടുത്തിടിടെയായി ചിലര്‍ വാണിജ്യതാത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് ചലച്ചിത്ര താരം മാലാ പാര്‍വതി.

ദിലീപ് വിഷയത്തിലും സരിതാ നായരുമായി ബന്ധപ്പെട്ട വിഷയത്തിലും തന്റെ പേജില്‍ നിന്ന് വാര്‍ത്തകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതായി ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്നും തന്റെ അനുവാദമില്ലാതെ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എന്റെ കൈയ്യില്‍ കിട്ടുമ്പോഴേക്കും പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നെന്നും പാര്‍വതി പറയുന്നു.


Dont Miss പ്രിയ അരുണ്‍ ജെയ്റ്റ്‌ലി, താങ്കള്‍ക്ക് ഇപ്പോഴും കേരളത്തെ അറിയില്ല; ഞങ്ങളുടെ അഭിമാനബോധത്തേയും ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളേയും


അന്വേഷിച്ചപ്പോള്‍, പേജ് വെരിഫൈ ചെയ്യുന്നതിന്റെ പേരില്‍ അഡ്മിന്‍ ആയ ധനജ്ഞയ് സി.എസ് ആണ് ഈ ഫ്രോഡ് വേല ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

ഞാന്‍ വിളിച്ചപ്പോള്‍ അറിയാതെ പറ്റിയതാണെന്നാണ് പറഞ്ഞത്. ഏതായാലും ഇനിയും ഇങ്ങെനെ അറിയാതെ പറ്റുന്നത് എന്നെ കുഴപ്പത്തിലാക്കും എന്നുള്ളത് കൊണ്ട് ഞാന്‍ പേജ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞെന്നും പാര്‍വതി പറുന്നു.

ഇവര്‍ക്ക് പ്രൊമോട്ട് ചെയ്യാന്‍ കിട്ടുന്ന പോസ്റ്റുകള്‍ ഇവര്‍ മാനേജ് ചെയ്യുന്ന പേജുകളില്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്തത് തെറ്റാണ് എന്ന് മാത്രമല്ല ഫ്രോഡ് ഏര്‍പ്പാടാണ്. ഞാന്‍ ഉണ്ടാക്കിയ പേജ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. പ്രൊമോട്ട് ചെയ്ത് കൊടുക്കാന്‍ ഏറ്റെടുക്കുന്നവരോടുള്ള ഉത്തരവാദിത്വം എനിക്ക് മനസ്സിലാകും. പക്ഷേ നിങ്ങളെ വിശ്വസിച്ചവരെ ബോധപൂര്‍വം ചതിക്കുന്നത് തെറ്റാണ്. ഇവരെ അഡ്മിനുകളാക്കി വെച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ പറ്റാത്തത് കൊണ്ട് പേജ് തന്നെ ഡിലീറ്റ് ചെയ്യുന്നെന്നും പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്വന്തം പേജ് അഡ്മിന്‍ ടീം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുമായി ഗായിക ജ്യോത്സനയും അടുത്തിടെ രംഗത്തെത്തിയിരുന്നു.

നേരത്തെ ചില താരങ്ങള്‍ പേജുകള്‍ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ കൈകാര്യം ചെയ്യുന്ന ഓണ്‍ലൈന്‍ പ്രമോഷന്‍ ടീമിനോട് പരാതിപ്പെടുകയും പേജ് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പേജ് വിട്ടുകൊടുക്കാതെ പുതിയ പേരിലേക്ക് മാറ്റി കൈവശം വയ്ക്കുന്നതായും പരാതിയുണ്ടായിരുന്നു.
പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാര്‍വതി.റ്റി എന്ന പേരില്‍ എനിക്ക് ഒരു പേജ് ഉണ്ടായിരുന്നു. പേജ് വെരിഫൈഡും ആയതാണ്. പക്ഷേ ഇന്ന് ഞാനാപേജ് ഡിലീറ്റ് ചെയ്യുകയാണ്. ഞശരവ്യ ഥലൗെറമ െആണ് എന്നോട് പേജ് മാനേജ് ചെയ്യാമെന്നും വെരിഫൈ ചെയ്യാമെന്നും പറഞ്ഞത്. അതില്‍ എനിക്ക് താല്പര്യമില്ലെന്ന്,അന്ന് തന്നെ ആ കുട്ടിയോട് പറഞ്ഞു. പല തവണ പറഞ്ഞപ്പോള്‍ ശരി എന്ന് സമ്മതിച്ചു.അങ്ങനെ പേജ് വെരിഫൈ ചെയ്യാനുള്ള പ്രോസസ്സ് തുടങ്ങി. ആദ്യം റിച്ചിയെ അഡ്മിന്‍ ആക്കി. റിച്ചി എന്റെ അനുവാദമില്ലാതെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല .പ്രൊഫൈലില്‍ ഇടുന്നത് മാത്രമേ ഷെയര്‍ ചെയ്യാവു എന്നും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ പ്രൊഫൈലില്‍ മാത്രം മതി എന്നും ഞാന്‍ അറിയിച്ചിരുന്നു വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നത് കൊണ്ട് പ്രൊഫൈലിലാണെങ്കില്‍ എനിക്ക് ഒരു നിയന്ത്രണമുണ്ടാകും അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞിരുന്നത്.

ഇന്നലെ ദിലീപ് വിഷയത്തിലും ഇന്ന് സരിതാ നായരുടെയും ഒരു പോസ്റ്റ് എന്റെ പേജില്‍ നിന്ന് ഷെയറായി. Vinu Janardhanan പറഞ്ഞാണ് ദിലീപ് പോസ്റ്റിന്റെ കാര്യം ഞാനറിഞ്ഞത്. ഞാന്‍ നോക്കിയപ്പോള്‍ പോസ്റ്റില്ല. ഇന്ന് സരിത വിഷയത്തിലെ പോസ്റ്റ് Sunala Sasidharan ഉം. ഞാന്‍ അറിയാതെ, എന്റെ അനുവാദമില്ലാതെ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എന്റെ കൈയ്യില്‍ കിട്ടുമ്പോഴേക്കും പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു.

ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ചപ്പോള്‍, പേജ് വെരിഫൈ ചെയ്യുന്നതിന്റെ പേരില്‍ Admin ആയ Dhananjay C Sആണ് ഈ ഫ്രോഡ് വേല ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഞാന്‍ വിളിച്ചപ്പോള്‍ അറിയാതെ പറ്റിയതാണെന്ന്. ഏതായാലും ഇനിയും ഇങ്ങെനെ അറിയാതെ പറ്റുന്നത് എന്നെ കുഴപ്പത്തിലാക്കും എന്നുള്ളത് കൊണ്ട് ഞാന്‍ പേജ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു.

ഇവര്‍ക്ക് പ്രൊമോട്ട് ചെയ്യാന്‍ കിട്ടുന്ന പോസ്റ്റുകള്‍ ഇവര്‍ മാനേജ് ചെയ്യുന്ന പേജുകളില്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്തത് തെറ്റാണ് എന്ന് മാത്രമല്ല ഫ്രോഡ് ഏര്‍പ്പാടാണ്. ഞാന്‍ ഉണ്ടാക്കിയ പേജ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു, വെരിഫൈ ചെയ്ത് തന്നതിന്റെ പേരില്‍ അവര്‍ എനിക്ക് വേണ്ടി സംസാരിക്കാനും തുടങ്ങി.

പ്രൊമോട്ട് ചെയ്ത് കൊടുക്കാന്‍ ഏറ്റെടുക്കുന്നവരോടുള്ള ഉത്തരവാദിത്വം എനിക്ക് മനസ്സിലാകും. പക്ഷേ നിങ്ങളെ വിശ്വസിച്ചവരെ ബോധപൂര്‍വം ചതിക്കുന്നത് തെറ്റാണ്. ഇവരെ അഡ്മിനുകളാക്കി വെച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ പറ്റാത്തത് കൊണ്ട് പേജ് തന്നെ ഡിലീറ്റ് ചെയ്യുന്നു.

Advertisement