എഡിറ്റര്‍
എഡിറ്റര്‍
ക്ഷീണം മറയ്ക്കും മേക്കപ്പുകള്‍
എഡിറ്റര്‍
Tuesday 2nd October 2012 3:29pm

മുഖത്തിന്റെ ക്ഷീണം മേക്കപ്പിലൂടെ മറയ്ക്കാന്‍ സാധിക്കുമോ.? തീര്‍ച്ചയായും സാധിക്കും. ചര്‍മത്തിനിണങ്ങുന്ന മേക്കപ്പുകള്‍ ഇടുമ്പോള്‍ തന്നെ മുഖത്തിന് പ്രസരിപ്പ് കിട്ടും.

ക്ഷീണം മൂലം കണ്ണിനടിയിലുണ്ടായ കറുപ്പുനിറം മറയ്ക്കാന്‍ കണ്‍സീലര്‍ ഇടാം. മസ്‌ക്കാര കണ്‍പീലികളില്‍ ഇടുന്നതും കണ്ണെഴുതുന്നതും കണ്ണിനെ ജീവസ്സുള്ളതാക്കി മാറ്റും. ഇതിനുശേഷം ലൈറ്റ് കളര്‍ ലിപ്സ്റ്റിക് കൂടി ഇടുകയാണെങ്കില്‍ മുഖത്തെ അനായാസമായി ഭംഗിയാക്കി എടുക്കാം.

Ads By Google

കടകളില്‍ നിന്നും വാങ്ങുന്ന മേക്കപ്പ് സാധനങ്ങള്‍ അല്ലാതെ വീട്ടിലുള്ള ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് തന്നെ മുഖത്തിന്റെ ക്ഷീണം അകറ്റാന്‍ കഴിയും.

ഒരു സ്പൂണ്‍ ഗോതമ്പപ്പൊടിയോ കടലമാവോ തക്കാളി പള്‍പ്പ് ചേര്‍ത്ത് കുഴച്ച് മുഖത്തിടുക. പത്ത് മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് മുഖത്തെ ക്ഷീണം അകറ്റാന്‍ ഉത്തമമാണ്.

വെള്ളരിക്ക കൊത്തിയരിഞ്ഞ് അല്പനേരം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ഇമകള്‍ക്ക് മേല്‍ വെയ്ക്കുക. പാല്‍, മിനറല്‍ വാട്ടര്‍ എന്നിവ ഉപയോഗിച്ച് ഇമകള്‍ മൃദുവായി കഴുകുന്നതും കണ്ണുകളുടെ ക്ഷീണം അകറ്റാന്‍ സഹായിക്കും.

രണ്ട് സ്പൂണ്‍ രാമച്ച തൈലം ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ത്ത് കുളിച്ചാല്‍ ക്ഷീണം മാറും. രണ്ട് സ്പൂണ്‍ വിനാഗിരി ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ത്ത് കുളിച്ചാല്‍ ഉന്മേഷം കിട്ടും.

Advertisement