എഡിറ്റര്‍
എഡിറ്റര്‍
“ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ” സച്ചിന്‍ അര്‍ഹിക്കുന്നില്ല: മാത്യു ഹെയ്ഡന്‍
എഡിറ്റര്‍
Friday 19th October 2012 9:30am

ന്യൂദല്‍ഹി: ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഹോണര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം നല്‍കുന്നതിനെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ രംഗത്ത്. ഇന്ത്യയിലുള്ള ഒരു കായിക താരത്തിന് ഓസ്‌ട്രേലിയന്‍ ബഹുമതി അര്‍ഹിക്കുന്നില്ലെന്നാണ് മാത്യു ഹെയ്ഡന്‍ അറിയിച്ചിരിക്കുന്നത്.

Ads By Google

ഓസ്‌ട്രേലിയന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാത്യു ഹെയ്ഡന്‍ തന്റെ അതൃപ്തി അറിയിച്ചത്. ‘ ഈ ബഹുമതി ഓസ്‌ട്രേലിയക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. സച്ചിന്‍ മികച്ച ക്രിക്കറ്റ് താരമാണെന്ന് സമ്മതിക്കുന്നു, എന്നാല്‍ സച്ചിന്‍ ഓസ്‌ട്രേലിയന്‍ പൗരനായിരുന്നെങ്കില്‍ ഈ ബഹുമതി നല്‍കുന്നതില്‍ തെറ്റില്ലായിരുന്നു.’ മാത്യു ഹെയ്ഡന്‍ പറഞ്ഞു.

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ആയിരുന്നു സച്ചിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം നല്‍കുന്നതായി പ്രഖ്യാപിച്ചത്.

അപൂര്‍വമായി മാത്രമേ ഓസ്‌ട്രേലിയക്കാരല്ലാത്തവര്‍ക്ക് ഈ ബഹുമതി നല്‍കിയിട്ടുള്ളൂവെന്നും എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തി എന്തുകൊണ്ടും ഈ അംഗീകാരത്തിന് അര്‍ഹനാണെന്നും അന്ന് ഗില്ലാര്‍ഡ് പറഞ്ഞിരുന്നു.

എന്നാല്‍ സച്ചിന് പുരസ്‌കാരം നല്‍കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഓസ്‌ട്രേലിയയുടെ നിരവധികോണുകളില്‍ നിന്ന് ശബ്ദം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ എം.പിയും പുരസ്‌കാരദാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Advertisement