എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സിയെ കമ്പനി ആക്കിക്കൂടെയെന്ന് ഹൈക്കോടതി
എഡിറ്റര്‍
Thursday 7th August 2014 1:48pm

ksrtc കൊച്ചി: കെ.എസ്.ആര്‍.ടി.സിയെ കമ്പനി ആക്കിക്കൂടെയെന്ന് ഹൈക്കോടതി. നഷ്ടം പെരുകുമ്പോള്‍ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയാക്കിയാക്കിയാല്‍ ലാഭത്തിലേക്ക് കൊണ്ടവരാനായേക്കുമെന്ന്  കോടതി പറഞ്ഞു.

എത്രകാലം സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാന്‍ പറ്റും. കെ.എസ്.ആര്‍.ടി.സി അടച്ചു പൂട്ടുകയല്ല, ലാഭകരമാക്കുകയാണ് കോടതിയുടെ ലക്ഷ്യം. ഇക്കാര്യം സര്‍ക്കാറുമായി ആലോചിച്ച് മറുപടി നല്‍കാമെന്ന് എ.ജി കോടതിയെ അറിയിച്ചു.

കോര്‍പറേഷനെ രക്ഷിക്കാന്‍ ഒരു പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് എജി കോടതിയെ അറിയിച്ചു. ഫിബ്രവരിയില്‍ പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭീമമായ പെന്‍ഷന്‍ ബാധ്യതയാണ് തങ്ങളെ ഇത്രവലിയ ബാധ്യതയുണ്ടാക്കുന്നതെന്ന് എജി ബോധിപ്പിച്ചു.

അതേസമയം കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫണ്ട് എത്രയും വേഗം നടപ്പാക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതുവരെ മിണ്ടാതിരുന്നെങ്കിലും ഇനി പ്രതികരിക്കുമെന്നും പുനരുദ്ധാരണം നടത്തുന്നത് ജീവനക്കാരുടെ താല്‍പ്പര്യങ്ങളെ സംരക്ഷിച്ചു കൊണ്ടായിരിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Advertisement