വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട അച്ഛനും അമ്മയും അവരുടെ മകളും; മകള്‍ ട്രെയ്‌ലര്‍
Film News
വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട അച്ഛനും അമ്മയും അവരുടെ മകളും; മകള്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th April 2022, 3:23 pm

നീണ്ട ഇടവേളക്ക് ശേഷം ജയറാമും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന മകള്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മീര ജാസ്മിന്റെ തിരിച്ചുവരവിന് കൂടി വഴിയൊരുക്കുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട ദമ്പതികളുടെയും അവരുടെ മകളുടെയും കഥയാണ് മകള്‍ എന്ന് ചിത്രം പറയുന്നത്. ജയറാമും മീര ജാസ്മിനുനൊപ്പം ദേവിക സഞ്ജയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വണ്‍ടുത്രി മ്യൂസിക്‌സിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തുവരുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണിത്.

2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം.

ഇക്ബാല്‍ കുറ്റിപ്പുറമാണ് മകള്‍ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍, നസ്‌ലിന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlight: makal movie trailer out starring jayaram and meera jasmine