ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
മോഹന്‍ലാലിന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല, പ്രതിരോധ മന്ത്രിയാക്കുമെങ്കില്‍ നോക്കാം: മേജര്‍ രവി (വീഡിയോ)
ന്യൂസ് ഡെസ്‌ക്
6 days ago
Monday 11th February 2019 4:47pm

കോഴിക്കോട്: മോഹന്‍ലാലിന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും തെരഞ്ഞെടുപ്പില്‍ നിന്ന് വേസ്റ്റാക്കി കളയേണ്ട ആളല്ല ലാലെന്നും സംവിധായകന്‍ മേജര്‍ രവി. അദ്ദേഹത്തെ ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ ഒരു കൈ നോക്കാമെന്നും മേജര്‍ രവി പറഞ്ഞു.

ഫേസ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നുള്ള ചില വാര്‍ത്തകളൊക്കെ കണ്ടു. ലാലേട്ടന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല. ഇനി ഡിഫന്‍സ് മിനിസ്റ്ററൊക്കെ ആക്കുമെങ്കില്‍ഒരു കൈ നോക്കാം. അങ്ങനെയെങ്കില്‍ ഒരു സത്യസന്ധനായ മന്ത്രിയെ രാജ്യത്തിന് ലഭിക്കും. ചില നേതാക്കളടക്കം മോഹന്‍ലാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തി. ‘

ALSO READ: ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

ഇത്തരം പ്രചരണങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ബുദ്ധിപൂര്‍വ്വം വോട്ട് ചെയ്യണമെന്നും മേജര്‍ രവി പറഞ്ഞു.ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെ പോലെ പ്രതികരിക്കുന്ന മന്ത്രിമാരെ നമുക്ക് വേണ്ട. ബുദ്ധി ഉപയോഗിക്കേണ്ട സമയമാണിത്. ആളെ കണ്ടും തരം നോക്കിയും വോട്ട് ചെയ്യണം. തെരഞ്ഞെടുക്കേണ്ടത് നമുക്ക് ഉതകുന്നവരെയാണെന്നും മേജര്‍ രവി പറഞ്ഞു.

ALSO READ: ആ ശബ്ദരേഖ തന്റേതു തന്നെ; കുടുങ്ങുമെന്നായപ്പോള്‍ തുറന്നു സമ്മതിച്ച് യെദ്യൂരപ്പ: രാജി വെക്കുന്നില്ലേയെന്ന് ശിവകുമാര്‍

‘മൂന്നാറില്‍ എം.എല്‍.എയെ കൊണ്ട് മാപ്പ് പറയിച്ച പാര്‍ട്ടി നടപടിയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുകയാണ്. വ്യക്തി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരിക്കലും പാര്‍ട്ടിയല്ല ഉത്തരവാദി. അത്തരത്തില്‍ തെറ്റ് ചെയ്യുന്നവരെ പിടിച്ച് പുറത്താക്കുന്ന പാര്‍ട്ടികളെയാണ് നമുക്ക് വേണ്ടത്. അത്തരത്തില്‍ ഇന്ന് എം.എല്‍.എയെ കൊണ്ട് മാപ്പ് പറയിച്ച ഗവണ്‍മെന്റിനോട് എനിക്ക് ബഹുമാനം ഉണ്ട്’- മേജര്‍ രവി പറഞ്ഞു.


WATCH THIS VIDEO:

Advertisement