എഡിറ്റര്‍
എഡിറ്റര്‍
‘നീയൊരു മുസ്‌ലിമാണോ?’; രണ്‍ബീറിനൊപ്പമിരുന്ന് സിഗരറ്റ് വലിച്ചതിനും ബാക്ക് ലെസ് വസ്ത്രമണിഞ്ഞതിനും പാക് നടി മാഹിറ ഖാനെ മര്യാദ പഠിപ്പിച്ച് മതമൗലികവാദികള്‍
എഡിറ്റര്‍
Friday 22nd September 2017 7:56pm

മുംബൈ: ബോളിവുഡിന്റെ യംഗ് സൂപ്പര്‍ സ്റ്റാര്‍ രണ്‍ബീര്‍ കപൂറും പാകിസ്ഥാന്‍ സ്വദേശിയായ നടി മാഹിറ ഖാനുമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്കിടയില്‍ ഒരുമിച്ചിരുന്ന് സിഗരറ്റ് വലിക്കുന്ന മാഹിറയുടേയും രണ്‍ബീറിന്റെയും ചിത്രം പുറത്തു വന്നിരിക്കുകയാണ്.

ചിത്രം പുറത്തു വന്നതോടെ പ്രണയ വാര്‍ത്തകള്‍ കൂടുതല്‍ ചൂടോടെ ഓടുകയാണ്. ഇരുവര്‍ക്കിടയിലെ പ്രണയത്തെ കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും വാര്‍ത്തകള്‍ നിറയുന്നതിനിടെ ചില സൈബര്‍ സഹോദരന്മാര്‍ മാഹിറയെ മര്യാദ പഠിപ്പിക്കാനായി ഇറങ്ങി തിരിച്ചിരിക്കുകയാണ്.


Also Read:  ‘നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്’; എപ്പോള്‍ വേണമെങ്കിലും ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ പറ്റുമെന്ന് കുല്‍ദീപ്; തകര്‍പ്പന്‍ മറുപടിയുമായി വാര്‍ണര്‍


ബാക്ക് ലെസ് വസ്ത്രം ധരിച്ചാണ് മാഹിറ രണ്‍ബീറിനൊപ്പമിരുന്ന് സിഗരറ്റ് വലിച്ചത്. ഇതാണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്. പുറം കാണുന്ന വസ്ത്രമണിഞ്ഞതിനേയും സിഗരറ്റ് വലിച്ചതിനേയും വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

മുസ് ലിമായ മാഹിറ സിഗരറ്റ് വലിച്ചതും ശരീരം കാണുന്ന വസ്ത്രം ധരിച്ചതും ഇസ് ലാമിനെ തകര്‍ത്തു കളയുന്നതാണെന്നാണ് ചിലരുടെ വിമര്‍ശനമം. അശ്ലീ ചുവയുള്ള കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ മാഹിറയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെ താരത്തിന്റെ ആരാധകരും ബോളിവുഡ് താരങ്ങളുമെല്ലാം ശക്തമായി പ്രതിരോധിക്കുകയായിരുന്നു. വിമര്‍ശകരുടെ ഇരട്ടത്താപ്പ് നയത്തേയും കപടതയേയുമെല്ലാം ആരാധകര്‍ പൊളിച്ചടുക്കുന്നുണ്ട്. ബോളിവുഡ് താരമായ അലീ സഫറും മാഹിറയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തില്‍ മാഹിറയോ രണ്‍ബീറോ ഇതുവരേയും പരസ്യമായി പ്രതികരിച്ചിട്ടില്ല.

Advertisement