ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍
Auto News
ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍
ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 4:19 pm
ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി എത്തുന്ന സിഗ്നേച്ചര്‍ എഡിഷന് രണ്ടര ലിറ്റര്‍ crde എഞ്ചിന്‍ കരുത്താണ് ഉള്ളത്. എഴുന്നൂറ് യൂനിറ്റുകളാണ് വില്‍പ്പനക്കെത്തുക. നാപ്പോളി ബ്ലാക്, അക്വാ മറീന്‍ നിറങ്ങളാണുള്ളത്.

 

ഥാറിന്റെ പുതിയ പതിപ്പ് നിരത്തിലിറക്കാനുള്ള തിരക്കിലാണ് മഹീന്ദ്രയിപ്പോള്‍.രാജ്യത്ത് പ്രാബല്യത്തില്‍ വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നിലവിലെ ഥാറിനെ പരിഷ്‌കരിച്ചുള്ള പതിപ്പാണ് നിരത്തിലെത്തുക.

പുതിയ ഥാറിന് നല്ലൊരു ഭാവപകര്‍ച്ച തന്നെ ഒരുക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്.ഇതിനിടെ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പാലിക്കാത്ത പഴയ ഥാറിനെ പരമാവധി വിറ്റഴിക്കാനും കമ്പനി പരിശ്രമിക്കുന്നുണ്ട്.

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി എത്തുന്ന സിഗ്നേച്ചര്‍ എഡിഷന് രണ്ടര ലിറ്റര്‍ crde എഞ്ചിന്‍ കരുത്താണ് ഉള്ളത്. എഴുന്നൂറ് യൂനിറ്റുകളാണ് വില്‍പ്പനക്കെത്തുക. നാപ്പോളി ബ്ലാക്, അക്വാ മറീന്‍ നിറങ്ങളാണുള്ളത്. പതിനഞ്ച് ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലോയ് വീലുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മുന്‍ ഫെന്‍ഡറില്‍ മഹീന്ദ്ര മേധാവിയുടെ കൈയ്യൊപ്പുമുണ്ടായിരിക്കും.
അകത്തളം കൂടുതല്‍ വിശാലമാണെന്നാണ് സൂചന. മൂന്നോട്ടു മുഖം തിരിഞ്ഞ സീറ്റുകളും കസ്റ്റം നിര്‍മ്മിത തുകല്‍ സീറ്റ് കവറുകളും ക്യാബിന്റെ മാറ്റുകൂട്ടും.