എഡിറ്റര്‍
എഡിറ്റര്‍
മഹിജയുടെ പരാതിയില്‍ ഉന്നത തല അന്വേഷണത്തിന് നിര്‍ദേശം
എഡിറ്റര്‍
Monday 10th April 2017 12:12pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ പരാതിയില്‍ ഉന്നത തല അന്വേഷണത്തിന് നിര്‍ദേശം. ക്രൈബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കാനാണ് നിര്‍േദശം. ഇതിന് ശേഷമായിരിക്കും പൊലീസിനെതിരെ നടപടി തീരുമാനിക്കുക.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് ചവിട്ടിവീഴ്ത്തുകയും വലിച്ചിഴയ്ക്കുകയും ചെയ്‌തെന്ന പരാതിയാണ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

ജിഷ്ണുവിന്റെ കുടുംബം കന്റോണ്‍മെന്റ് എസി, മ്യൂസിയം എസ്.ഐ എന്നിവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പക്ഷേ ഇവര്‍ക്കെതിരെ തല്‍ക്കാലം അന്വേഷണമൊന്നും വേണ്ടെന്നായിരുന്നു ഉന്നതതല ധാരണ.


Dont Miss വെള്ളാപ്പള്ളി കോളേജിലെ കേസ് അന്വേഷണത്തിലും പൊലീസിന് വീഴ്ച; മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ വാഹനത്തില്‍ ; പൊലീസുകാരന് സസ്‌പെന്‍ഷന്‍ 


ഡി.ജി.പിയെ കാണാനെന്ന പേരില്‍ പൊലീസ് ആസ്ഥാനത്തു കയറി ഡിജിപിയുടെ ഓഫിസ് മുറിയുടെ വാതിലില്‍ ഉപരോധം സൃഷ്ടിക്കാനാണു ജിഷ്ണുവിന്റെ ബന്ധുക്കളും അറസ്റ്റിലായ അഞ്ചു പ്രതികളും ശ്രമിച്ചതെന്നാണു പൊലീസ് നിലപാട്. അതിനിടെ സംഭവത്തിനുശേഷം സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്.

പൊലീസിനു ക്ലീന്‍ചിറ്റ് നല്‍കുന്ന തരത്തിലാണ് അന്വേഷണത്തിന്റെ പോക്കെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവസമയത്തു ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന അഞ്ചുപേരില്‍ അന്വേഷണം കേന്ദ്രീകരിക്കാനുള്ള നിര്‍ദേശമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

സംഭവം അന്വേഷിക്കുന്ന ഐജി മനോജ് ഏബ്രഹാമിന്റെ നിര്‍ദേശ പ്രകാരമാണു മ്യൂസിയം പൊലീസ് ഈ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.

Advertisement