എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ സുരക്ഷ: സച്ചിനും, മഹേഷ് ബാബുവും ഫര്‍ഹാന്‍ അക്തറിനൊപ്പം ഒന്നിക്കുന്നു
എഡിറ്റര്‍
Tuesday 11th June 2013 12:42pm

sachin-farhan-mahesh

തെന്നിന്ത്യന്‍ നടന്‍ മഹേഷ് ബാബുവും, ഇന്ത്യയുടെ ക്രിക്കറ്റ് ഹീറോ സച്ചിന്‍ ടെണ്ടുല്‍ക്കറും ഒന്നിക്കുന്നു.  ഇവരൊന്നിക്കുന്നത് ക്രിക്കറ്റിലോ സിനിമയിലോ അല്ല.  സ്ത്രീ സുരക്ഷയ്ക്കായി ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഇവരൊന്നിക്കുന്നത്.
Ads By Google

മെന്‍ എഗെയിന്‍സ്റ്റ് റെയ്പ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ ( M.A.R.D) എന്ന ക്യാമ്പയിനിന്റെ ഭാഗമാവാനാണ് സച്ചിനും, മഹേഷ് ബാബുവും ഫര്‍ഹാന്‍ അക്തറിന്റെ കൂടെ ഒരുമിക്കുന്നത്.

ജാവേദ് അക്തര്‍ എഴുതിയ കവിത മറാഠിയിലേക്ക് മൊഴിമാറ്റം നടത്തി ക്യാമ്പയിനിന്റെ ഭാഗമായി സച്ചിന്‍ അലപിക്കുമെന്നറിയിച്ചിട്ടുണ്ട്.

സംഗീത സംവിധായകന്‍ ശങ്കര്‍, എഹ്‌സാന്‍, ലോയിയുടെ സ്റ്റുഡിയോയില്‍ വെച്ചാണ് ഗാനത്തിന്റെ  റെക്കോര്‍ഡിംങ്‌ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്ത്രീ സുരക്ഷ രാജ്യത്തെ എല്ലാ പൗരന്മാരുടെയും കടമയാണെന്നും, അത് പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും മാത്രം ഉത്തരവാദിത്വമായി ഒതുങ്ങില്ലെന്നും ഫര്‍ഹാര്‍ അക്തര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് സാമൂഹിക കാര്യങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസ്ഥ രാജ്യത്തുണ്ടാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, അവര്‍ക്ക് സ്വാതന്ത്രത്തോടെയും, സമാധാനമായും പുറത്തിറങ്ങി നടക്കാന്‍ സാധിക്കണമെന്നും, അതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്റെ ക്യാമ്പെയിനെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി.

Advertisement